Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉണ്ടാക്കുന്നത് ടാൽക്കം...

ഉണ്ടാക്കുന്നത് ടാൽക്കം പൗഡറും പശയും കുഴച്ച്; ആശുപത്രികളിലെത്തുന്നത് ആന്റിബയോട്ടിക്കുകളെന്ന പേരിൽ’; നാഗ്പൂരിൽ വൻ വ്യാജമരുന്ന് റാക്കറ്റ് പിടിയിൽ

text_fields
bookmark_border
ഉണ്ടാക്കുന്നത് ടാൽക്കം പൗഡറും പശയും കുഴച്ച്; ആശുപത്രികളിലെത്തുന്നത് ആന്റിബയോട്ടിക്കുകളെന്ന പേരിൽ’; നാഗ്പൂരിൽ വൻ വ്യാജമരുന്ന് റാക്കറ്റ് പിടിയിൽ
cancel

നാഗ്പൂർ: ഇന്ത്യയിലെ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന ആന്റിബയോട്ടിക് മരുന്നുകൾ വ്യാജമാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുമായി നാഗ്പൂർ റൂറൽ പൊലീസ് . സെപ്തംബർ 20നാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. ആന്റിബയോട്ടിക്കുകളിൽ ടാൽക്കം പൗഡറും സ്റ്റാർച്ചും മാത്രമേയുള്ളുവെന്നാണ് കണ്ടെത്തൽ. മൃഗങ്ങൾക്ക് വേണ്ടിയുള്ള മരുന്നുകൾ നിർമിക്കുന്ന ഹരിദ്വാറിലെ ലബോറിട്ടറിയിലാണ് ഇതും നിർമിക്കുന്നത്.

വ്യാജ മരുന്നുകളുടെ വിതരണം നടത്തിയതിന് പുറമേ ഹവാല പണമിടപാടും സംഘം നടത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജ മരുന്നുകൾ ഹവാല പണമുപയോഗിച്ചാണ് ഉണ്ടാക്കിയതെന്നും ആരോപണമുണ്ട്. ഈ വർഷം ഡിസംബറിലാണ് ഈ കേസ് പൊലീസിന്റെ ശ്രദ്ധയിലേക്ക് എത്തുന്നത്. ഡ്രഗ് ഇൻസ്​പെക്ടറയ നിതിൻ ഭണ്ഡാക്കറാണ് കലമേശ്വർ ആശുപത്രിയിൽ വിതരണം ചെയ്ത ആന്റി ബയോട്ടിക്കുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്.

തുടർന്ന് മരുന്ന് വിതരണം നടത്തിയ വിതരണക്കാർക്കെതിരെ കേസെടുത്തു. സ്ഥാപനത്തെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുകയും ചെയ്തു. പിന്നീട് കേസിന്റെ അന്വേഷണം റൂറൽ എസ്.പി ഹരീഷിന് കൈമാറി. നാഗ്പൂർ പൊലീസ് നടത്തിയ അ​ന്വേഷണത്തിനൊടുവിലാണ് വലിയ തട്ടിപ്പ് പുറത്തായത്.

ആദ്യഘട്ടത്തിൽ നാഗ്പൂരിലെ ആശുപത്രികൾക്ക് മരുന്ന് വിതരണം ചെയ്ത ഹേമന്ത് മുലേക്കെതിരെ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് വിശദമായ അന്വേഷണത്തിനൊടുവിൽ മിഹിർ ത്രിവേദി, വിജയ് ചൗധരി എന്നിവർക്കെതിരെ കേസെടുക്കുകയായിരുന്നു. ചൗധരിയെ ചോദ്യം ചെയ്തപ്പോഴാണ് ഹരിദ്വാറിലെ വെറ്റിനറി ലബോറിട്ടറിയെ സംബന്ധിക്കുന്ന വിവരം ലഭിക്കുകയും ഇവിടെ പരിശോധന നടത്തിയതിനെ തുടർന്ന് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്താവുകയും ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medicalsfake antibiotics
News Summary - Fake anibiotics selling racket busted in nagpur
Next Story