വ്യാജ ആധാർകാർഡ് വിവരം വെളിപ്പെടുത്താൻ വിസമ്മതിച്ച് യു.െഎ.ഡി.എ.െഎ
text_fieldsന്യൂഡൽഹി: വ്യാജ ആധാർകാർഡുകളെ കുറിച്ചുള്ള വിവരം വെളിപ്പെടുത്തുന്നത് ദേശസുരക്ഷക്കെതിരെന്ന് യുണീക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ (യു.െഎ.ഡി.എ.െഎ). ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുന്നത് കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരണയാവുമെന്ന ന്യായവും അധികൃതർ ഉയർത്തി. ആധാർകാർഡുകൾ നൽകുന്നത് യു.െഎ.ഡി.എ.െഎയാണ്.
വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷക്കുള്ള മറുപടിയിൽ വ്യാജ ആധാർ കാർഡുകളുടെ കാര്യത്തിൽ കൈക്കൊണ്ട നടപടികളുടെ വിശദാംശങ്ങളും നൽകാൻ യു.െഎ.ഡി.എ.െഎ തയാറായില്ല. 2000ലെ െഎ.ടി നിയമത്തിലെ 70(1) വകുപ്പ് പ്രകാരം യു.െഎ.ഡി.എ.െഎയുടെ വിവരങ്ങൾ അടക്കമുള്ളവ സംരക്ഷണസംവിധാനത്തിൽെപട്ടതാണെന്നും പരാതികളെക്കുറിച്ച വിവരങ്ങളും അതിൽപെടുമെന്നും മറുപടിയിൽ പറയുന്നു. അതിനാൽ അത് വെളിപ്പെടുത്തുന്നത് ദേശസുരക്ഷ, രാജ്യത്തിെൻറ തന്ത്രം, സാമ്പത്തിക-ശാസ്ത്രീയതാൽപര്യങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കും. വ്യാജ ആധാർകാർഡുകളെക്കുറിച്ചുള്ള വിവരങ്ങൾ വിവരാവകാശനിയമത്തിലെ എട്ട് (എ) വകുപ്പിൽപെട്ടതായതിനാൽ തരാൻ കഴിയില്ലെന്നും വ്യക്തമാക്കി. രാജ്യത്തിെൻറ െഎക്യത്തെയും പരമാധികാരത്തെയും മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളിൽ വിവരങ്ങൾ നൽകുന്നത് തടയുന്ന വകുപ്പാണിത്.
