Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാറി​െന...

സർക്കാറി​െന ജനങ്ങൾക്ക്​ മുന്നിൽ തുറന്നു കാട്ടുന്നതിൽ അവിശ്വാസ പ്രമേയം വിജയം -തരൂർ

text_fields
bookmark_border
സർക്കാറി​െന ജനങ്ങൾക്ക്​ മുന്നിൽ തുറന്നു കാട്ടുന്നതിൽ അവിശ്വാസ പ്രമേയം വിജയം -തരൂർ
cancel

ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെ​െട്ടങ്കിലും സർക്കാറി​നെ ജനങ്ങൾക്ക്​ മുന്നിൽ തുറന്നു കാട്ടാൻ അത്​ ഉപകരിച്ചുവെന്ന്​ കോൺഗ്രസ്​ എം.പി ശശി തരൂർ. പ്രമേയം പരാജയപ്പെടു​െമന്ന്​ എല്ലാവർക്കും അറിയാം. അത്​ കാര്യമാക്കുന്നില്ല. ബി.ജെ.പിയുടെ പരാജയങ്ങൾ രാജ്യത്തിനു മുന്നിൽ തുറന്നു കാട്ടാനായി എന്ന നിലക്ക്​ അവിശ്വാസ പ്രമേയം വിജയകരമായിരുന്നു. ലക്ഷ്യത്തേക്കാൾ പ്രധാനം മാർഗമാണ്​. ബി.ജെ.പിയുടെ പരാജയങ്ങൾ അക്കമിട്ട്​ നിരത്താനായി. അവിശ്വാസ പ്രമേയത്തി​​​െൻറ ഫലം പ്രവചിക്കാവുന്നതാണ്​. എന്നാൽ നടപടികൾ വിജയകരമായിരുന്നുവെന്നും തരൂർ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെയും മറ്റ്​ പ്രതിപ​ക്ഷ നേതാക്കളുടെയും മുന്നിൽ മോദി അനുഭവിച്ച അരക്ഷിതാവസ്​ഥ അദ്ദേഹത്തി​​​െൻറ പ്രസംഗത്തിൽ പ്രതിഫലിച്ചുവെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ പി.എൽ പുനിയ പറഞ്ഞു. റഫേൽ വിമാന ഇടപാട്​, നീരവ്​ മോദി തുടങ്ങിയ പ്രധാന വിഷയങ്ങൾ നിരവധി തവണ ഉന്നയിച്ചിട്ടും മോദി മറുപടി നൽകിയില്ലെന്ന്​ മല്ലികാർജുൻ ഖാർഗെയും പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoormalayalam newsNo-confidence motionFailures of BJP
News Summary - Failures of BJP came to the fore, says Tharoor -India news
Next Story