Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൊഹറാബുദ്ദീൻ കേസ്​:...

സൊഹറാബുദ്ദീൻ കേസ്​: നിയമ വ്യവസ്ഥയുടെ പരാജയമെന്ന്​​ റിട്ട. ജഡ്​ജി

text_fields
bookmark_border
സൊഹറാബുദ്ദീൻ കേസ്​: നിയമ വ്യവസ്ഥയുടെ പരാജയമെന്ന്​​ റിട്ട. ജഡ്​ജി
cancel

ന്യൂഡൽഹി: സൊഹറാബുദ്ദീൻ ശൈഖ്​ വ്യാജഏറ്റുമുട്ടൽ കേസിൽ പ്രതികളെ വെറുതെവിട്ടത്​ നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്ന്​ റിട്ട.ജഡ്​ജി അഭയ്​ എം തിപ്​സെ. കേസ്​ പരിഗണിച്ച ​അഹമ്മദാബാദ്​ ഹൈകോടതിക്കും ബോംബെ ഹൈകോടതിക്കും വീഴ്​ചയുണ്ടായെന്ന്​  ‘ദ ഇന്ത്യൻ എക്​സ്​പ്രസ്​’ നു നൽകിയ അഭിമുഖത്തിൽ ജസ്​റ്റിസ്​ തിപ്​സെ വെളിപ്പെടുത്തുന്നു​.  പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ബോംബെ ഹൈകോടതിക്ക്​ പുനഃപരിശോധിക്കാവുന്നതാണെന്നും ആവശ്യമെങ്കിൽ സ്വമേധയാ കേസെടുക്കാവുന്നതാണെന്നും തിപ്​സെ വ്യക്തമാക്കി. 

നേരത്തെ  കേസ്​ പരിഗണിച്ച ബോംബെ ഹൈകോടതി ജഡ്​ജിയായിരുന്നു തിപ്​സെ. ഇദ്ദേഹം കഴിഞ്ഞ മാർച്ചിലാണ്​ വിരമിച്ചത്​. സുപ്രീംകോടതിയിൽ നടക്കുന്ന ജസ്​റ്റിസ്​ ​േലായയുടെ മരണം സംബന്ധിച്ച കേസി​​​​​െൻറ പശ്ചാത്തലത്തിൽ സൊഹറാബുദ്ദീൻ കേസിൽ നീതിന്യായ വ്യവസ്ഥക്കു പറ്റിയ വീഴ്​ചകളുടെയും ബന്ധപ്പെട്ട സംഭവങ്ങളുടെയും ഗൗരവം വർധിക്കുകയാണെന്നും തിപ്​സെ അഭിമുഖത്തിൽ പറഞ്ഞു. 

സാമാന്യബുദ്ധിക്ക്​ നിരക്കാത്ത പല സംശയങ്ങളും സൊഹറാബുദ്ദീൻ കേസിൽ ഉണ്ടായിരുന്നു. എന്നാൽ ​പ്രതികൾക്കെതിരായ തെളിവുകൾ ദുർബലമായിരുന്നു. അതേസമയം, ഇവ ചില പ്രതികൾക്കെതിരെ കൈചൂണ്ടുന്നതുമായിരുന്നു. പൊലീസ്​ രേഖപ്പെടുത്തിയ സാക്ഷി മൊഴികളുടെ പകർപ്പുകളിൽ ചിലത്​ ​ഏതാനും പ്രതികൾക്കെതിരെയും, അതേ മൊഴികൾ മറ്റുചിലർക്ക്​​ അനുകൂലവുമായി മാറി. എന്നാൽ സാക്ഷികളാരും തങ്ങൾക്ക്​ ഭീഷണിയുള്ളതായി അറിയിക്കുകയോ സംരക്ഷണം ആവശ്യപ്പെടുകയോ ചെയ്​തിട്ടി​ല്ലെന്ന്​ സി.ബി.​െഎ ബോംബെ ഹൈകോടതിയിൽ അറിയിച്ചിരുന്നു. 2017 നവംബറിനുള്ളിൽ ഹാജരായ 30 സാക്ഷികളിൽ 22 പേരും കൂറുമാറി. 

‘‘സൊഹറാബുദ്ദീനെ തട്ടികൊണ്ടുപോ​യെന്നും വ്യാജ ഏറ്റുമുട്ടലിൽ അയാൾ കൊല്ലപ്പെ​െട്ടന്നും നമ്മൾ വിശ്വസിക്കുന്നു. എന്നാൽ ഡി.​െഎ.ജി വൻസാരക്കും എസ്​.പി ദിനേശ​ിനും രാജ്​കുമാർ പാണ്ഡ്യനും അതിൽ പങ്കില്ലെന്നും നാം വിശ്വസിക്കണം. ഇൻസ്​പെക്​റ്റൽ തലത്തിലും കോൺസ്​റ്റബിൾ തലത്തിലുമുള്ള ഉദ്യോഗസ്ഥർക്ക്​ ശൈഖുമായി എങ്ങനെയാണ്​ ബന്ധമുണ്ടാവുക? എങ്ങനെയാണ്​ വെറുമൊരു സബ്​ ഇൻസ്​പെക്​ടർക്ക്​ മാ​ത്രമായി മറ്റൊരു സംസ്ഥാനത്തിൽ നിന്നും ഒരാളെ തട്ടികൊണ്ടുവരാൻ കഴിയുക? ഇതി​​​​​െൻറ അടിസ്ഥാനത്തിൽ അന്നത്തെ രാജസ്ഥാൻ എസ്​.പിക്കും ഗ​ുജറാത്ത്​ എസ്​.പിക്കും ഡി.​െഎ.ജിക്കുമെതിരെ കേസില്ലെന്ന്​ നിങ്ങൾ പറയുന്നു. അതായത്​ കേസിൽ ഉയർന്ന ഉദ്യോഗസ്ഥരെ വ്യത്യസ്ഥ രീതിയിലാണ്​ പരിഗണിച്ചതെന്ന സംശയം നിലനിൽക്കുന്നു’’^ തിപ്​സെ വ്യക്തമാക്കി. 

കേസിൽ ​പ്രതികളായ താഴ്​ന്ന ​ഗ്രേഡിലുള്ള പൊലീസുകാർക്ക്​ വർഷങ്ങളോളം ജാമ്യം നിഷേധിച്ചു. എന്നാൽ പ്രഥമ ദൃഷ്​ട്യാ ഇവർക്കെതിരെ കേസുകളില്ലെന്ന്​ കോടതി പിന്നീട്​ കണ്ടെത്തി. അതേസമയം, അതേ കുറ്റം ആരോപിക്കപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരെ വെറുതെവിടുകയും ചെയ്​തു.  

കേസിൽ 38 പ്രതികളിൽ 15 പേരെയാണ്​ കോടതി വെറുതെവിട്ടത്​. ഇതിൽ അന്ന്​ ഗുജറാത്ത്​ ആഭ്യന്തരമന്ത്രിയായിരുന്ന അമിത്​ ഷായും രാജസ്ഥാൻ ആഭ്യന്തരമന്ത്രിയായിരുന്ന ഗുലാം ചന്ദ്​ കട്യാരിയയും വൻസാരയും പാണ്ഡിയനും ഉൾപ്പെടുന്നു. 

കേസിൽ മുൻ ഡി.​െഎ.ജി ഡി ജി വൻസാര, മുൻ ഡി.വൈ.എസ്​.പി എം. പാർമർ, അഹമ്മദാബാദ്​ ക്രൈം ബ്രാഞ്ച്​ ഡി.വൈ.എസ്​.പി നരേന്ദ്ര കെ അമിൻ, ഗുജറാത്ത്​ എസ്​.​െഎ ബി.ആർ ചൗബേ എന്നിവർക്ക്​ ജാമ്യം നൽകിയത്​ ജസ്​റ്റിസ്​ അഭയ്​ തിപ്​സെ ആയിരുന്നു. രണ്ട്​ തവണ ജാമ്യം നിഷേധിച്ച ശേഷം 2013ൽ നരേന്ദ്ര കെ അമിനും 2014 ൽ വൻസാരക്കും ജാമ്യം അനുവദിച്ചു.

വൻസാരക്ക്​ ജാമ്യം നൽകുന്നത്​ സുഖകരമായി തോന്നിയില്ല. പക്ഷേ വൻസാരയുടെ കൂട്ടുപ്രതികളായ രാജ്​കുമാർ പാണ്ഡ്യനും ബി.ആർ ചൗബേക്കും സു​പ്രീംകോടതി ജാമ്യം അനുവദിച്ചു. വൻസാരക്കെതിരെ പ്രഥമദൃഷ്​ട്യാ കേസുണ്ടെന്നും ചുമത്തപ്പെട്ടത്​ ഹീനമായ കുറ്റമാണെന്നും​ താൻ വിധിന്യായത്തിൽ  ചൂണ്ടിക്കാണിച്ചിട്ടു​ണ്ടെന്നും തിപ്​സെ പറഞ്ഞു. 

ജസ്​റ്റിസ്​ ലോയക്കു മുമ്പ്​ കേസ്​ പരിഗണിച്ച ജസ്​റ്റിസ്​ ജെ.ടി ഉത്​പതി​​​​​െൻറ സ്ഥലമാറ്റം അസാധാരണമായ നടപടിയാണെന്നും തിപ്​സെ ചൂണ്ടിക്കാട്ടി. സ്ഥലമാറ്റം സാധാരണമാണെങ്കിലും അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ്​ മൂന്നു വർഷം പൂർത്തിയാകുന്നതിന്​ മുമ്പ്​ ജഡ്​ജിമാരെ മാറ്റാറുള്ളുയെന്നും അദ്ദേഹം പറഞ്ഞ​ു. 

സൊഹറാബുദ്ദീൻ കേസിൽ കുറ്റവിമുക്തരായവർ

ഗുജറാത്ത്​ എ.ടി.എസ് ​ ഡി. െഎ.ജി ഡി.ജി വൻസാര, ഗുജറാത്ത്​ എസ്​ പി രാജ്​കുാമർ പാണ്ഡ്യൻ,  രാജസ്ഥാൻ എസ്​ പി ദിനേശ്​ എം.എൻ്, ഗുജറാത്ത്​ ഡി.വൈ.എസ്. പി നരേന്ദ്ര അമിൻ, ഗുജറാത്ത്​ എസ്​.പി അഭയ്​ ചൗദാസാമ, ആന്ധ്രാപ്രദേശ്​ എസ്​.പി എൻ. എൽ ബാലസു​ബ്രഹ്മണ്യം, രാജസ്ഥാൻ ​െപാലീസ്​ ഹെഡ്​ കോൺസ്​റ്റബിൾ ദൽപത്​ സിങ്​ റാത്തോഡ്​, ഗുജറാത്ത്​ ഡി.ജി .പി പ്രശാന്ത്​ പാണ്ഡെ, ഗുജറാത്ത് ​െഎ.ജി.പി ഗീതാ ജോഹരി,  അമിത്​ ഷാ, ഗുലാബ്​ ചന്ദ്​ കട്ടാരിയ, അജയ്​ പ​േട്ടൽ, യശ്​പാൽ സിങ്​ ചൗദാസാമ, വിമൽ പട്ടാനി, ഗുജറാത്ത്​ എസ്​.പി വിപുൽ നാഥ്​ എന്നിവരെയാണ്​ വെറുതെവിട്ടത്​. കുറ്റമുക്തമാക്കണമെന്ന വിപുൽ നാഥി​​​​​െൻറ ഹരജി ബോംബെ ഹൈകോടതിയുടെ പരിഗണനയിലാണ്​. 

Show Full Article
TAGS:Judge Abhay M Thipsay Sohrabuddin case bombay high court Fale encounter amit sha india news 
News Summary - Failure of justice system in Sohrabuddin encounter case- Judge Abhay M Thipsay- India news
Next Story