കൂടുതൽ സമയം കിട്ടിയിരുന്നെങ്കിൽ ഫട്നാവിസ് രാജി വെക്കേണ്ടി വരില്ലായിരുന്നു -അത്തേവാലെ
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഭൂരിപക്ഷം തെളിയിക്കാൻ ബി.ജെ.പിക്ക് കൂടുതൽ സമയം കിട്ടിയിരുന്നെങ്കിൽ ഫട്നാവിസും അജ ിത്ത് പവാറും രാജി വെക്കേണ്ടി വരില്ലായിരുന്നുവെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(ആർ.പി.ഐ) അധ്യക്ഷനും ക േന്ദ്രമന്ത്രിയുമായ രാമദാസ് അത്തേവാെല. 24 മണിക്കൂർ എന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കുകയെന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽ എൻ.ഡി.എയുടെ ഭാഗമാണ് ആർ.പി.ഐ. ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട് ബി.ജെ.പി മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചിരുന്നു. ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായും അജിത്ത് പവാർ ഉപമുഖ്യമന്ത്രിയായും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു.
എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടേതാടെ തിങ്കളാഴ്ച ഫട്നാവിസും അജിത്ത് പവാറും രാജി വെക്കുകയായിരുന്നു.