Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫട്​നാവിസിന്​...

ഫട്​നാവിസിന്​ ഭൂരിപക്ഷം തെളിയിക്കാനാവില്ല; രാജി വെക്കണം -നവാബ്​ മാലിക്​

text_fields
bookmark_border
nawab-malik
cancel

മുംബൈ: മഹാരാഷ്​ട്രയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​ത ബി.ജെ.പി ​േനതാവ്​ ഫട്​നാവിസിന്​ വി​ശ്വാസ വോ​ട്ട െട​ുപ്പിൽ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നും അദ്ദേഹം​ രാജി​ വെക്കണമെന്നും​ എൻ.സി.പി നേതാവ്​ നവാബ്​ മാലിക്​. എൻ.സി.പി അധ്യക്ഷൻ ശരദ്​ പവാറി​​െൻറ വസതിക്ക്​ മുന്നിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ മുഴുവൻ എം.എൽ.എമാരുടെ പിന്തുണയും തങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘അജിത്ത്​ പവാർ ഒരു തെറ്റു ചെയ്​തു. അത്​ അദ്ദേഹത്തിന്​ മനസ്സിലാക്കി കൊടുക്കാനുള്ള ശ്രമങ്ങൾ ഇന്നലെ മുതൽ നടക്കുന്നുണ്ട്​. എന്നാൽ അദ്ദേഹം ഇതുവരെ സൂചനകളൊന്നും നൽകിയിട്ടില്ല. അദ്ദേഹം തെറ്റു തിരിച്ചറിഞ്ഞാൽ നന്നാവും.’’ നവാബ്​ മാലിക്​ പറഞ്ഞു.

മഹാരാഷ്​ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട്​ ഏകദേശം ഒരു മാസക്കാലത്തോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിൽ ബി.ജെ.പി നേതാവ്​ ദേവേന്ദ്ര ഫട്​നാവിസ്​ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ഏവരേയും ഞെട്ടിച്ചുകൊണ്ട്​ എൻ.സി.പി നേതാവ്​ അജിത്ത്​ പവാറി​​െൻറ പിന്തുണയോടെയായിരുന്നു നടപടി​. അജിത്ത്​ പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ncpFadnavismalayalam newsindia newsMaharashtra politicsnawab malik
News Summary - fadnavis wont be able to prove majority should resign ncps nawab malik -india news
Next Story