ചർച്ചയായി ഫഡ്നാവിസ് –രാജ് താക്കറെ കൂടിക്കാഴ്ച
text_fieldsഫഡ്നാവിസ് –രാജ് താക്കറെ കൂടിക്കാഴ്ചയിൽ നിന്ന്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെ നടത്തിയ കൂടിക്കാഴ്ച സംസ്ഥാനത്ത് രാഷ്ട്രീയ ചർച്ചക്ക് വഴിതുറന്നു. ഉദ്ധവ് പക്ഷ ശിവസേനയുമായി ചേർന്ന് മത്സരിച്ച ബെസ്റ്റ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ ദയനീയ പരാജയമുണ്ടായതിന് തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്ച. വ്യാഴാഴ്ച ഔദ്യോഗിക വസതിയിൽ ചെന്നാണ് ഫഡ്നാവിസിനെ രാജ് കണ്ടത്.
നഗരത്തിലെ ട്രാഫിക്, മാലിന്യ വിഷയങ്ങളിൽ തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്നാണ് രാജിന്റെ പ്രതികരണം. ബെസ്റ്റ് പോലുള്ള നിസ്സാര തെരഞ്ഞെടുപ്പ് തന്റെ വിഷയമല്ലെന്നും അതേക്കുറിച്ച് ഒന്നുമറിയില്ലെന്നും പറഞ്ഞ രാജ് അത് മാധ്യമങ്ങൾ പെരുപ്പിച്ച വിഷയം മാത്രമാണെന്ന് കൂട്ടിച്ചേർത്തു. രാജ്-ഫഡ്നാവിസ് കൂടിക്കാഴ്ച രാഷ്ട്രീയമായി കാണേണ്ടതില്ലെന്നാണ് ഉദ്ധവ് പക്ഷ ശിവസേനയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

