Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫഡ്​നാവിസി‍ന്‍റെ...

ഫഡ്​നാവിസി‍ന്‍റെ സത്യപ്രതിജ്​ഞക്ക്​ ചീഫ്​ സെക്രട്ടറി പറന്നിറങ്ങിയത്​ ചാർട്ടേഡ്​ വിമാനത്തിൽ

text_fields
bookmark_border
ഫഡ്​നാവിസി‍ന്‍റെ സത്യപ്രതിജ്​ഞക്ക്​ ചീഫ്​ സെക്രട്ടറി പറന്നിറങ്ങിയത്​ ചാർട്ടേഡ്​ വിമാനത്തിൽ
cancel

മും​ബൈ: പാ​തി​രാ നാ​ട​ക​ത്തി​നൊ​ടു​വി​ൽ ന​വം​ബ​ർ 24 ന്​ ​രാ​വി​ലെ ബി.​ജെ.​പി ര​ഹ​സ്യ​മാ​യി ന​ട​ത്തി​യ ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സി‍​െൻറ സ​ത്യ​പ്ര​തി​ജ്​​ഞ​ക്ക്​ മ​ഹാ​രാ​ഷ്​​ട്ര ചീ​ഫ്​ സെ​ക്ര​ട്ട​റി അ​ജോ​യ്​ മെ​ഹ്​​ത അ​വ​ധി റ​ദ്ദാ​ക്കി പ​റ​ന്നി​റ​ങ്ങി​യ​ത്​ ചാ​ർ​ട്ടേ​ഡ്​ വി​മാ​ന​ത്തി​ൽ. അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി സി​താ​രാം കു​ന്തെ​യെ ചു​മ​ത​ല​യേ​ൽ​പി​ച്ച്​ അ​ജോ​യ്​ മേ​ത്ത ന​വം​ബ​ർ 21 മു​ത​ൽ അ​വ​ധി​യി​ൽ ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ, സ​ത്യ​പ്ര​തി​ജ്​​ഞ​യു​ടെ ത​ലേ​ദി​വ​സം രാ​ത്രി അ​ജോ​യ്​ മേ​ത്ത​യെ തി​രി​ച്ചു​വി​ളി​ച്ചു. അ​ർ​ധ രാ​ത്രി ചാ​ർ​ട്ടേ​ഡ്​ വി​മാ​ന​ത്തി​ൽ മും​ബൈ​യി​ൽ വ​ന്നി​റ​ങ്ങി​യ അ​ദ്ദേ​ഹം രാ​ജ്​​ഭ​വ​നി​ലേ​ക്കാ​ണ്​ നേ​രെ ചെ​ന്ന​ത്. 24 ന്​ ​രാ​വി​ലെ എ​ട്ടി​ന്​ മു​ഖ്യ​മ​ന്ത്രി​യാ​യി ഫ​ഡ്​​നാ​വി​സി‍​െൻറ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി എ​ൻ.​സി.​പി നേ​താ​വ്​ അ​ജി​ത്​ പ​വാ​റി‍​െൻറ​യും സ​ത്യ​പ്ര​തി​ജ്​​ഞ ച​ട​ങ്ങും മ​റ്റ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ക​ഴി​ഞ്ഞാ​ണ്​ രാ​ജ്​​ഭ​വ​നി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ​ത്.

അ​ജോ​യ്​ മേ​ത്ത​ക്ക്​ പു​റ​മെ അ​ഡീ​ഷ​ന​ൽ ചീ​ഫ്​​സെ​ക്ര​ട്ട​റി, ഒ​രു പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, സെ​ക്ര​ട്ട​റി പ​ദ​വി​ക​ളി​ലു​ള്ള െഎ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രും രാ​ജ്​​ഭ​വ​നി​ൽ എ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsMaharashtra Govt FormationFadnavis Oath
News Summary - Fadnavis Oath Maharashtra Govt Formation -India News
Next Story