രാഷ്ട്രീയ അഭ്യൂഹമായി ഫഡ്നാവിസും ആദിത്യ താക്കറെയും നക്ഷത്ര ഹോട്ടലിൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിവെച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനും എം.എൽ.എയുമായ ആദിത്യ താക്കറെയും ഒരേ ഹോട്ടലിൽ. ശനിയാഴ്ച വൈകീട്ടാണ് ഇരുവരെയും ബാന്ദ്ര കുർള കോംപ്ലക്സിലെ സോഫിടെൽ ഹോട്ടലിൽ കണ്ടത്.
നിയമസഭ കൗൺസിൽ അധ്യക്ഷന്റെ ഓഫിസിൽ വെച്ച് ഉദ്ധവ്-ഫഡ്നാവിസ് കൂടിക്കാഴ്ച നടന്നതിന് പിന്നാലെയാണിത്. ഓന്തിനെക്കാൾ വേഗത്തിൽ ഉദ്ധവ് നിറമാറുന്നെന്ന് ഈ കൂടിക്കാഴ്ചയെ കുറിച്ച് ഉപമുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഏക്നാഥ് ഷിൻഡെ പ്രതികരിച്ചതും ചർച്ചയായിരുന്നു.
ഫഡ്നാവിസും ആദിത്യയും ഒരേ സമയത്ത് ഹോട്ടലിലുണ്ടായിരുന്നെങ്കിലും പരസ്പരം കണ്ടിട്ടില്ലെന്ന് ബി.ജെ.പിയും ഉദ്ധവ് പക്ഷവും പ്രതികരിച്ചു. വെവ്വേറെ പരിപാടികളിൽ പങ്കെടുക്കാനാണ് ഇരുവരും വന്നതെന്നും അവർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

