You are here

ഖൊരക്​പുർ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

13:50 PM
13/08/2017
yogi-adityanath

ഗോ​ര​ഖ്​​പു​ർ(​യു.​പി): ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി.​ആ​ർ.​ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ചീ​ഫ്​​സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചാ​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്.

മെ​ഡി​ക്ക​ൽ കോ​ള​ജ്​ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി. ന​ദ്ദ​യോ​ടൊ​പ്പം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​പ്പാ​ൻ​ജ്വ​ര​മാ​ണ്​ കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ന്​ കാ​ര​ണം. ജൂ​ലൈ ഒ​മ്പ​തി​ന്​ താ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ്​ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. 9000 രോ​ഗി​ക​ളാ​ണ്​ ദി​വ​സ​വും ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഇ​വ​രി​ൽ 500 പേ​രെ അ​ഡ്​​മി​റ്റ്​ ചെ​യ്യു​ന്നു.  സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ രാ​ഷ്​​ട്രീ​യ​മു​ത​ലെ​ടു​പ്പി​ന്​ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. 
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സം​ഭ​വം നേ​രി​ട്ട്​ റി​പ്പോ​ർ​ട്ട്​​ചെ​യ്യാ​ൻ ത​യാ​റാ​ക​ണം. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ത​ട​യ​രു​തെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ പ്രാ​ക്​​ടി​സ്​ ന​ട​ത്തു​ന്ന ഡോ​ക്​​ട​ർ​മാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും. 

കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ  വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ സ്​​ഥാ​പി​ക്ക​ണ​മെ​ന്ന്​ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഡ​ൽ​ഹി എ.​െ​എ.​െ​എ.​എം.​എ​സി​ലെ മൂ​ന്നു​ഡോ​ക്​​ട​ർ​മാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പൂ​ർ​ണ​സ​ഹ​ക​ര​ണം ന​ൽ​കു​ന്നു​ണ്ടെ​ന്ന്​ യോ​ഗി ആ​ദി​ത്യ​നാ​ഥ്​ പ​റ​ഞ്ഞു.  
ബി.​ആ​ർ.​ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​വ​ജാ​ത​ശി​ശു​ക്ക​ളു​ടെ വാ​ർ​ഡി​ലെ സി​ലി​ണ്ട​റു​ക​ളി​ൽ ഞാ​യ​റാ​ഴ്​​ച പൂ​ർ​ണ​തോ​തി​ൽ ഒാ​ക്​​സി​ജ​ൻ നി​റ​ച്ച​താ​യി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. സം​സ്​​ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളി​ലും ആ​വ​ശ്യ​ത്തി​ന്​ മ​രു​ന്നും ഒാ​ക്​​സി​ജ​നും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. ഒാ​ക്​​സി​ജ​ൻ ന​ൽ​കു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ കു​ടി​ശ്ശി​ക ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക്​ ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി അ​നി​ത ഭ​ട്​​ന​ഗ​ർ ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 

അ​തേ​സ​മ​യം, കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ൽ യാ​ഥാ​ർ​ഥ്യം മ​റ​ച്ചു​വെ​ക്കാ​നാ​ണ്​ യു.​പി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ കു​റ്റ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ സു​പ്രീം​കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വ്​ ജ​യ്​​വീ​ർ ഷെ​ർ​ഗി​ൽ ഡ​ൽ​ഹി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 

കൂ​ട്ട​ക്കു​രു​തി​ക്ക്​ യു.​പി. മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ലും ഉ​ത്ത​ര​വാ​ദി​ക​ളാ​ണ്. അ​ശ്ര​ദ്ധ​യും അ​വ​ഗ​ണ​ന​യു​മാ​ണ്​ മ​ര​ണം വ​ർ​ധി​ക്കാ​ൻ കാ​ര​ണം. ഭ​ര​ണ​കൂ​ട​വീ​ഴ്​​ച​ക്ക്​ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ത​ന്നെ അ​തേ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കു​ന്ന​ത്​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ സ​ർ​വ​ക​ക്ഷി സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ഗു​ലാം​ന​ബി ആ​സാ​ദ്​ ആ​വ​ശ്യ​പ്പെ​ട്ടു.

COMMENTS