Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാന...

പ്രധാന വിമാനത്താവളങ്ങളിൽനിന്നുള്ള മുഖം തിരിച്ചറിയൽ വിവരങ്ങൾ സംയോജിപ്പിക്കും

text_fields
bookmark_border
പ്രധാന വിമാനത്താവളങ്ങളിൽനിന്നുള്ള മുഖം തിരിച്ചറിയൽ വിവരങ്ങൾ സംയോജിപ്പിക്കും
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നു​ള്ള മു​ഖം തി​രി​ച്ച​റി​യ​ൽ വി​വ​ര​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ച് ഡ​ൽ​ഹി​യി​ൽ ‘ഡേ​റ്റാ ഫ്യൂ​ഷ​ൻ സെ​ന്റ​ർ’ സ്ഥാ​പി​ക്കാ​ൻ സി.​ഐ.​എ​സ്.​എ​ഫ് പ​ദ്ധ​തി. നി​ർ​ദേ​ശം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ, സി.​ഐ.​എ​സ്.​എ​ഫ് സു​ര​ക്ഷാ പ​രി​ധി​യി​ലു​ള്ള യൂ​നി​റ്റു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം സി.​സി.​ടി.​വി കാ​മ​റ​ക​ൾ സം​യോ​ജി​പ്പി​ക്കു​മെ​ന്നും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ്ര​വീ​ൺ ര​ഞ്ജ​ൻ പ​റ​ഞ്ഞു.

ത​ങ്ങ​ളു​ടെ ചു​മ​ത​ല​യി​ലു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ സു​ര​ക്ഷ​ക്കാ​യി ഒ​രു സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ​റേ​റ്റി​ങ് പ്രൊ​സീ​ജ​റും ഹൈ​ബ്രി​ഡ് സു​ര​ക്ഷാ മോ​ഡ​ൽ ടെം​പ്ലേ​റ്റും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളു​മാ​യി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ചെ​റു​തും വ​ലു​തു​മാ​യ തു​റ​മു​ഖ​ങ്ങ​ൾ​ക്ക് സു​ര​ക്ഷ ന​ൽ​കാ​ൻ സി.​ഐ.​എ​സ്.​എ​ഫി​ന് അ​ടു​ത്തി​ടെ ചു​മ​ത​ല ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി മൂ​ന്ന് പു​തി​യ ബ​റ്റാ​ലി​യ​നു​ക​ൾ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ഹൈ​ബ്രി​ഡ് സു​ര​ക്ഷാ മോ​ഡ​ൽ പ്ര​കാ​രം, സി.​ഐ.​എ​സ്.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ധാ​ന സു​ര​ക്ഷാ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​മ്പോ​ൾ, പ്ര​ധാ​ന​മ​ല്ലാ​ത്ത ചു​മ​ത​ല​ക​ൾ പ്രൈ​വ​റ്റ് സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റു​മാ​ർ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന സി.​ഐ.​എ​സ്.​എ​ഫ് പ​രി​ശീ​ല​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ളം, വ്യ​വ​സാ​യ സു​ര​ക്ഷ തു​ട​ങ്ങി​യ ചു​മ​ത​ല​ക​ൾ​ക്കാ​യി വി​വി​ധ സം​സ്ഥാ​ന പൊ​ലീ​സ് സേ​ന​ക​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​പു​റ​മെ 2,500ഓ​ളം പി.​എ​സ്.​എ​മാ​ർ​ക്ക് സി.​ഐ.​എ​സ്.​എ​ഫ് ഇ​തു​വ​രെ പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportsFacial Recognitiondata collectionLatest News
News Summary - Facial recognition data from major airports will be integrated
Next Story