സ്ത്രീപീഡകരെ തിരിച്ചറിയാൻ ഏഴ് റയിൽവേ സ്റ്റേഷനുകളിൽ മുഖം തിരിച്ചറിയൽ കാമറകൾ (എ.ഐ) സ്ഥാപിക്കും
text_fieldscamera
ന്യൂഡൽഹി: സ്ത്രീ സുരക്ഷയുടെ ഭാഗമായി പീഡനക്കേസുകളിലെ പ്രതികളെ തിരിച്ചറിയാനായി ഇന്ത്യയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ എ.ഐ അധിഷ്ടിത മുഖം തിരിച്ചറിയൽ കാമറകൾ സ്ഥാപിക്കുമെന്ന് കേന്ദ്രഗവൺമെന്റ് സുപ്രീം കോടതിയെ അറിയിച്ചു.
ആദ്യ ഘട്ടമായി മുംബൈ സി.എസ്.ടി, ന്യൂഡൽഹി ഉൾപ്പെടെ ഏഴു റെയിൽവേ സ്റേറഷനുകളിലായിരിക്കും കാമറകൾ സ്ഥാപിക്കുക. നാഷണൽ ഡാറ്റാ ബേസ്ഡ് ഓൺ സെക്ഷ്വൽ ഒഫന്റേഴ്സ് (എൻ.ഡി.എസ്.ഒ) റെക്കോഡ് ചെയ്തിട്ടുള്ള രാജ്യത്തെ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തികളെ കാമറ തിരിച്ചറിയും.
റയിൽവേ സ്റ്റേഷനുകളിൽ സ്ത്രീ സുരക്ഷക്കായി ഗവൺമെന്റ് എന്തു നടപടിയാണ് സ്വീകരിച്ചതെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലെ വനിതാ നിയമജ്ഞർ സമർപിച്ച പൊതുതാൽപര്യ ഹർജിയിൽ മറുപടിയായാണ് ഗവൺമെന്റ് ഇത് സൂചിപ്പിച്ചത്.
റെയിൽവേ സ്റേറഷനുകൾ കൂടാതെ ഡെൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, അഹമദാബാദ്, ബംഗുളൂരു, ഹൈദരാബാദ്, ലക്നൗ നഗരങ്ങളിലും കോർപറേഷനുകളുടെ നേതൃത്വത്തിൽ പ്രത്യേക സുരക്ഷാസംവിധാനങ്ങൾ ഒരുക്കുമെന്ന് ഗവൺമെന്റ് കോടതിയെ അറിയിച്ചു. മുഖം തിരിച്ചറിയൽ കൂടാതെ നമ്പർ തിരിച്ചറിയൽ, സ്മാർട്ട് ലൈറ്റിങ്സംവിധാനം, പ്രത്യേക സ്ഥലങ്ങളിൽ ഡ്രോൺ നിരീക്ഷണം എന്നിവയും നടത്തുമെന്ന് അറിയിച്ചു.
ഇന്റഗ്രേറ്റഡ് എമർജൻസി റെസ്പോൺസ് സിസ്റ്റം രാജ്യത്തെ 499 പ്രധാന റെയിൽവേ സ്റേറഷനുകളിൽ സ്ഥാപിച്ചിട്ടുണ്ടെന്നും കൊങ്കൺ റൂട്ടിലെ 67 സ്റ്റേഷനുകളിൽ 740 സി.സി ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇവയ എ.ഐ ആയി വികസിപ്പിക്കുമെന്നും പറയുന്നു.
ലൈംഗിക അതിക്രമ കേസിൽപെട്ടിട്ടുള്ളവരുടെ പേര്, അഡ്രസ്, ഫോട്ടോ, ഫിംഗർപ്രിന്റ് തുടങ്ങിയ രേഖകൾ ശേഖരിച്ചിട്ടുണ്ടെന്നും ഇതിനായി 20 ലക്ഷം എൻട്രികളാണുള്ളതെന്നും കോടതിയെ ഗവൺമെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

