Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'അമേരിക്കയിൽ കലാപം...

'അമേരിക്കയിൽ കലാപം തടയാൻ ട്രംപിനെ വിലക്കിയ ഫേസ്​ബുക്ക്​ ഇന്ത്യയിൽ അതു ചെയ്യാത്തത്​ എന്തുകൊണ്ട്​'

text_fields
bookmark_border
അമേരിക്കയിൽ കലാപം തടയാൻ ട്രംപിനെ വിലക്കിയ ഫേസ്​ബുക്ക്​ ഇന്ത്യയിൽ അതു ചെയ്യാത്തത്​ എന്തുകൊണ്ട്​
cancel

അമേരിക്കയിൽ ട്രംപിന്‍റെ അനുയായികൾ കലാപം അഴിച്ചുവിട്ടതിനെ തുടർന്ന്​ ഫേസ്​ബുക്ക്​ നടപടി എടുത്തതിനെ അഭിനന്ദിക്കു​േമ്പാൾ തന്നെ ഇന്ത്യയിൽ കലാപകാരണമായ പോസ്റ്റുകൾ നീക്കാൻ പോലും അവർ മടിക്കുന്നതിനെതിരായ വിമർശനങ്ങളാണ്​ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ. അമേരിക്കയിൽ മാത്രം ജനാധിപത്യം പുലർന്നാൽ മതിയോ, ഇന്ത്യക്കാർക്ക്​ എന്തുമായിക്കോ​ട്ടെയെന്നാണോ തുടങ്ങിയ ചർച്ചകളാണ്​ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചൂടുപിടിക്കുന്നത്​.

പാർലമെന്‍റിലേക്ക്​ ട്രംപ്​ അനുകൂലികൾ അതിക്രമിച്ചു കയറിയതിനെ തുടർന്ന്​, ട്രംപിന്‍റെ ഫേസ്​ബുക്ക്​, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. അധികാരകൈമാറ്റം സാധ്യമാകും വരെയെങ്കിലും അക്കൗണ്ടുകൾ മരിവിപ്പിച്ചു നിർത്തുമെന്ന്​ ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സുക്കർബർഗ്​ അറിയിക്കുകയും ചെയ്​തു. അമേരിക്കൻ ജനാധിപത്യത്തിന്​ ഭീഷണിയുണ്ടായപ്പോൾ അതിവേഗം നടപടി എടുത്ത ഫേസ്​ബുക്ക്​, സമാന പരാതികൾ ഇന്ത്യയിയുലയർന്നപ്പോൾ നടപടിയൊന്നും എടുത്തിരുന്നില്ല. കലാപാഹ്വാനങ്ങൾ മുഴക്കിയ സംഘപരിവാർ നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്ന്​ നിരന്തരം ആവശ്യമുയർന്നിട്ടും ഫേസ്​ബുക്ക്​ പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പ്​ കാലത്ത്​ വർഗീയ വിദ്വേഷം കലർന്ന നിരവധി പോസ്റ്റുകളും വിഡിയോകളും ഫേസ്​ബുക്കിലൂടെ പ്രചരിച്ചിരുന്നു. നിരവധി ബി.ജെ.പി എം.എല്‍.എമാരുടെയും നേതാക്കളുടെയും വിദ്വേഷ പ്രസംഗങ്ങളും കലാപാഹ്വാനങ്ങളും ഫേസ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും നീക്കം ചെയ്യാത്തതിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പരിഹാസച്ചുവയുള്ള ട്വീറ്റുമായാണ്​ തൃണമൂൽ എം.പി മഹുവ മൊയ്​ത്ര ഫേസ്​ബുക്കിന്‍റെ ഇരട്ടത്താപ്പിനെ വിമർശിച്ചത്​. ഇന്ത്യയില്‍ വിദ്വേഷ പ്രചരണങ്ങളും വ്യാജവാര്‍ത്തകളും പടച്ചുവിടുന്നവര്‍ക്കെതിരെ എന്നാണ്​ ഫേസ്ബുക്ക് നടപടിയെടുക്കുകയെന്ന്​ അവർ ചോദിച്ചു.

'സംഘർഷമുണ്ടാക്കുന്നത്​ തടയാൻ ഫേസ്​ബുക്കും ഇൻസ്റ്റഗ്രാമും ട്രംപിന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലും വിദ്വേഷ പ്രചരണങ്ങൾക്കും വ്യാജവാര്‍ത്തകൾക്കും എതിരെ അതേ മാനദണ്ഡങ്ങളും നടപടിയും എന്നാണുണ്ടാകുക. അതോ നിങ്ങളുടെ വാണിജ്യ സാധ്യതകളാണോ അതിനേക്കാൾ പ്രധാനം?'- മഹുവ ട്വീറ്റ്​ ചെയ്​തു.

ബി.ജെ.പി നേതാവിനെതിരെ നടപടിയെടുക്കുന്നത് ഒഴിവാക്കണമെന്ന് ഫേസ്ബുക്കിന്‍റെ പോളിസി ഹെഡ് ആയിരുന്ന അങ്കി ദാസ് ഉപദേശിച്ചതായി വാള്‍സ്ട്രീറ്റ് ജേണലില്‍ റിപോര്‍ട്ട് വന്നിരുന്നു. മോദിയുടെ തെരഞ്ഞെടുപ്പ്​ വിജയത്തിന്​ സഹായിച്ചിരുന്നു എന്ന അർഥത്തിൽ അങ്കി ദാസ്​ പറഞ്ഞതായും റിപോർട്ടുണ്ടായിരുന്നു. ബി.ജെ.പി നേതാവിന്‍റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തിയതായും കണ്ടെത്തിയിരുന്നു. ടൈംസ് മാഗസിനും ഫേസ്​ബുക്കിന്‍റെ ഇന്ത്യയിലെ പക്ഷപാത നിലപാടിനെതിരെ റിപോര്‍ട്ട്​ ചെയ്​തിരുന്നു. വിദ്വേഷ പ്രചരണങ്ങൾക്കെതിരെയുള്ള നയങ്ങൾ ഇന്ത്യയിൽ നടപ്പാക്കുന്നത്​ വാണിജ്യ താൽപര്യങ്ങൾക്ക്​ എതിരാകുമെന്ന്​ ഫേസ്ബുക്ക് ആശങ്കപ്പെടുന്നതായായിരുന്നു റിപോർട്ടുകൾ.

ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Facebookhate speech policy
News Summary - facebook's double stand
Next Story