Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ ജയിക്കാൻ ​മോദിയെ ഫേസ്​ബുക്ക്​ സഹായിച്ചെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ ജയിക്കാൻ ​മോദിയെ ഫേസ്​ബുക്ക്​ സഹായിച്ചെന്ന്​ റിപ്പോർട്ട്​
cancel

ന്യൂഡൽഹി: ഫേസ്​ബുക്കും ബി.ജെ.പിയും തമ്മിലുള്ള കൂട്ടുകെട്ട്​ സംബന്ധിച്ച്​ പുതിയ വെളിപ്പെടുത്തലുമായി വാൾസ്​ട്രീറ്റ്​ ജേണൽ. ഫേസ്​ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസി​െൻറ ഇടപെടലുകളാണ്​ രണ്ടാം തവണയും വാൾ സ്ട്രീറ്റ് ജേണൽ പുറത്തുകൊണ്ടുവരുന്നത്​.

ഫേസ്​ബുക്ക്​ ജീവനക്കാരുടെ കൂട്ടായ്​മയിൽ നേരത്തെ അങ്കി ദാസ്​ പോസ്​റ്റ്​ ചെയ്​ത കാര്യങ്ങളാണ്​ വാൾസ്​ട്രീറ്റ്​ ജേണൽ പുറത്തുവിട്ടത്​. 'സമൂഹമാധ്യമ പ്രചാരണത്തിൽ നമ്മൾ അദ്ദേഹത്തിന് (മോദി) വേണ്ടി തീ കൊളുത്തി, ബാക്കിയെല്ലാം ചരിത്രം' - 2014 ലെ തിരഞ്ഞെടുപ്പിൽ മോദി വിജയം കൊയ്യുന്നതിന് ഒരു ദിവസം മുൻപ് അങ്കി ദാസ് പോസ്റ്റ് ചെയ്തതാണ് ഇക്കാര്യം. 30 വർഷമായി അടിത്തട്ടിൽ നടത്തിയ പ്രവർത്തനത്തിലൂടെ ഇന്ത്യയെ മോചിപ്പിച്ചതായി മോദിയെ പുകഴ്ത്തിക്കൊണ്ട് അങ്കി ദാസ് കുറിച്ചു. ഇൗ പോസ്​റ്റുകളാണ്​ ഇപ്പോൾ പുറത്തുവരുന്നത്​. തെരഞ്ഞെടുപ്പുകളിൽ നിഷ്​പക്ഷത പുലർത്തുമെന്ന്​ ഫേസ്​ബുക്കി​െൻറ പ്രഖ്യാപിത നിലപാടിനെതിരായിരുന്നു അങ്കി ദാസി​െൻറ പോസ്​റ്റുകൾ.

ബി.ജെ.പിയെ ഉയർത്തിക്കാണിക്കാനും പ്രതിപക്ഷത്തെ താഴ്ത്തിക്കെട്ടാനും നിർദേശിച്ച് വർഷങ്ങളായി കമ്പനിക്കുള്ളിൽ അങ്കി ദാസ് ഇടപെടലുകൾ നടത്തിയെന്നും വാൾസ്​ട്രീറ്റ്​ റിപ്പോർട്ടിൽ പറയുന്നു. അങ്കി ദാസി​െൻറ നിലപാടിനെതിരെ കമ്പനിയിലെ ജീവനക്കാർ തന്നെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പുകളിൽ നിഷ്പക്ഷത പാലിക്കണമെന്ന കമ്പനിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് അങ്കി ദാസി​െൻറ നീക്കമെന്ന് ജീവനക്കാർ പറയുന്നു.

ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടി എടുക്കാത്ത ഫേസ്​ബുക്കി​െൻറ നിലപാട്​ അങ്കി ദാസി​െൻറ ഇടപെടലുകൊണ്ടാണെന്ന്​ നേരത്തെ വാൾസ്​ട്രീറ്റ്​ ജേണൽ റിപ്പോർട്ട്​ ചെയ്​തിരുന്നു. ബി.ജെ.പിക്കെതിരെ നടപടിയെടുത്താൽ ഫേസ്​ബുക്കി​െൻറ ബിസിനസ്​ താൽപര്യങ്ങളെ ബാധിക്കുമെന്ന് അങ്കി ദാസ്​ ജീവനക്കാർക്ക്​ മുന്നറിയിപ്പ്​ നൽകിയിരുന്നതായും വാൾസ്​ട്രീറ്റ്​ നേരത്തെ റിപ്പോർട്ട്​ ചെയ്​തിരുന്നു.

വിദ്വേഷ പോസ്​റ്റുകൾക്കെതിരെ നിലപാടെടുക്കുന്നില്ലെന്ന റ​ിപ്പോർട്ട് സംബന്ധിച്ച്​ വിശദീകരണം നൽകാൻ​ സെപ്റ്റംബർ രണ്ടിന് (ബുധനാഴ്​ച) ശശി തരൂർ അധ്യക്ഷനായ പാർലമെൻററി സമിതിക്ക് മുൻപാകെ ഹാജരാകാൻ ഫേസ്​ബുക്ക്​ ഉദ്യോഗസ്​ഥരോട്​ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഉള്ളടക്കം നിയന്ത്രിക്കുന്നതിൽ ഫേസ്​ബുക്ക് എന്ത്​ മാനദണ്ഡമാണ്​ സ്വീകരിക്കുന്നതെന്ന്​ സമിതിക്ക്​ മുമ്പാകെ വിശദീകരിക്കേണ്ടിവരും. ​അതിനിടെയാണ്​, ഇന്ത്യയിലെ തെരഞ്ഞെടുപ്പിലടക്കം ഫേസ്​ബുക്ക്​ ഇടപെട്ടന്ന നിലയിലുള്ള റിപ്പോർട്ടുകൾ വരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookanki dasBJP
Next Story