Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫേസ്​ബുക്​...

ഫേസ്​ബുക്​ പ്രതിനിധികളെ വിളിപ്പിച്ച്​ സഭ സമിതി

text_fields
bookmark_border
ഫേസ്​ബുക്​ പ്രതിനിധികളെ വിളിപ്പിച്ച്​ സഭ സമിതി
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തെ വ്യാ​ജ​വാ​ർ​ത്ത പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ മു​ൻ ജീ​വ​ന​ക്കാ​രി ന​ൽ​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫേ​സ്​​ബു​ക്കി​െൻറ ഇ​ന്ത്യ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​രെ പാ​ർ​ല​മെൻറ്​ സ​മി​തി തി​ങ്ക​ളാ​ഴ്​​ച ഹാ​ജ​രാ​കാ​ൻ വി​ളി​പ്പി​ച്ചു.

ഡ​ൽ​ഹി വം​ശീ​യാ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​ച്ച​തും ത​ട​യാ​ൻ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്ന​തും ചൂ​ണ്ടി​ക്കാ​ട്ടി മു​ൻ ജീ​വ​ന​ക്കാ​രി സോ​ഫി സാ​ങ്ങാ​ണ്​ ശ​ശി ത​രൂ​ർ അ​ധ്യ​ക്ഷ​നാ​യ ഐ.​ടി കാ​ര്യ സ​ഭാ സ​മി​തി​ക്ക്​ വി​ശ​ദാം​ശ​ം ന​ൽ​കി​യ​ത്. അ​ധാ​ർ​മി​ക​മാ​യി ഫേ​സ്​​ബു​ക്ക്​ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന്​ മു​ൻ ജീ​വ​ന​ക്കാ​രി കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മെൻറ്​ മു​മ്പാ​കെ ക​ഴി​ഞ്ഞ മാ​സം സോ​ഫി സാ​ങ്​ ഹാ​ജ​രാ​യി​രു​ന്നു. ഇ​ന്ത്യ​ൻ പാ​ർ​ല​മെൻറ്​ സ​മി​തി​ക്ക്​ മു​മ്പാ​കെ ഹാ​ജ​രാ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യും​ചെ​യ്​​തു. ഡ​ൽ​ഹി​യി​ലെ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദുഃ​സ്വാ​ധീ​നം ചെ​ലു​ത്താ​നും വി​ദ്വേ​ഷ​പ്ര​ചാ​ര​ണം ന​ട​ത്താ​നും രാ​ഷ്​​ട്രീ​യ ശൃം​ഖ​ല വ്യാ​ജ അ​ക്കൗ​ണ്ടി​ലൂ​ടെ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന്​ സോ​ഫി സാ​ങ്​ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FacebookDelhi House committee
News Summary - Facebook representatives to appear before Delhi House committee
Next Story