ഫേസ്ബുക്ക് പോസ്റ്റ് : യു.പിയിൽ യുവാവിന് പൊലീസ് പീഡനം
text_fields
ന്യൂഡൽഹി: കോടതി മനുഷ്യതുല്യപദവി നൽകിയ പശ്ചാത്തലത്തിൽ നദികളായ ഗംഗയിലും യമുനയിലും മുങ്ങിക്കുളിക്കുന്നത് കുറ്റകൃത്യമാവുമോ എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തു. സാക്കിർ അലി ത്യാഗി എന്ന 18കാരനെതിരെയാണ് െഎ.ടി നിയമപ്രകാരം മൂന്നു വർഷംവരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തത്.
യു.പി സർക്കാറിനു കീഴിൽ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ഡൽഹി പ്രസ്ക്ലബിൽ ‘ഭിം ആർമി ഡിഫൻസ് കമ്മിറ്റി’ വിളിച്ചുചേർത്ത യോഗത്തിലാണ് സാക്കിർ അലി ത്യാഗി ഇക്കാര്യം വെളിപ്പെടുത്തിയത്. പൊലീസ് തന്നെ വീട്ടിൽനിന്ന് ബലംപ്രയോഗിച്ച് പിടിച്ചുെകാണ്ടുപോയി കോട്ട്വാലി പൊലീസ് സ്റ്റേഷനിലെ േലാക്കപ്പിലടക്കുകയും മർദിക്കുകയും ചെയ്തതായി ത്യാഗി പറഞ്ഞു. സർക്കാറിെനതിരെ എഴുതുമോ എന്നു ചോദിച്ച പൊലീസ് തീവ്രവാദി എന്നു വിളിക്കുകയും ചെയ്തു. കൂടാതെ, ഇങ്ങനെ ചെയ്താൽ ജനങ്ങൾ വീടിന് കല്ലെറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവാവ് പറഞ്ഞു.
നേരേത്ത, രാമക്ഷേത്രം പണിയുമെന്ന യു.പി സർക്കാറിെൻറ വാഗ്ദാനം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ള തട്ടിപ്പാണെന്ന് പറഞ്ഞുകൊണ്ടും നോയിഡയിൽ ജോലിക്കിടയിൽ കൊല്ലപ്പെട്ട അക്തർ ഖാന് നീതിലഭിക്കുന്നതിനുവേണ്ടി കാമ്പയിൻ നടത്തിക്കൊണ്ടും ത്യാഗി ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇട്ടിരുന്നു.
ജാമ്യത്തിലിറങ്ങിയ സാക്കിർ അലി ത്യാഗി പൊലീസ് നടപടിക്കെതിരെ അലഹബാദ് ഹൈകോടതിയെ സമീപിക്കാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
