Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി വംശീയാക്രമണ...

ഡൽഹി വംശീയാക്രമണ അന്വേഷണം:​ ഫേസ്​ബുക്ക് ഹാജരാകണമെന്ന് സുപ്രീംകോടതി

text_fields
bookmark_border
ഡൽഹി വംശീയാക്രമണ അന്വേഷണം:​ ഫേസ്​ബുക്ക് ഹാജരാകണമെന്ന് സുപ്രീംകോടതി
cancel

ന്യൂഡൽഹി: ഡൽഹി വംശീയാക്രമണത്തിലെ പങ്കാളിത്തത്തിന്​ വിശദീകരണം നൽകാനുള്ള ഡൽഹി നിയമസഭാ സമിതിയുടെ നോട്ടീസ്​ റദ്ദാക്കണമെന്ന േഫസ്​ബുക്കി​െൻറ ആവശ്യം സുപ്രീംകോടതി തള്ളി. ഫേസ്​ബുക്കിലെ ചർച്ചകൾ വർഗീയ ധ്രുവീകരണമുണ്ടാക്കുന്നുണ്ടെന്ന്​ കുറ്റപ്പെടുത്തിയ സുപ്രീംകോടതി, സഭാ സമിതി മുമ്പാകെ അന്വേഷണത്തിന്​ ഹാജരാകാൻ നിർദേശം നൽകി. കേന്ദ്ര സർക്കാറിന്​ കീഴിലെ ക്രമസമാധാനം, ക്രിമിനൽ പ്രൊസിക്യൂഷൻ എന്നീ മേഖലകളിലേക്ക്​ സഭാസമിതി അതിക്രമിച്ചുകടക്കരുതെന്നും സുപ്രീംകോടതി ഒാർമിപ്പിച്ചു.

കഴിഞ്ഞ വർഷം ഡൽഹിയിലെ ആക്രമണങ്ങൾക്ക്​ ഫോസ്​ബുക്ക്​ പോസ്​റ്റുകൾ കാരണമായെന്ന പരാതിയിലാണ്​ ആം ആദ്​മി പാർട്ടി നേതാവ്​ രാഘവ്​ ഛദ്ദ എം.എൽ.എ അധ്യക്ഷനായ സമിതി ഫേസ്​ബുക്കിന്​ നോട്ടീസ്​ അയച്ചത്​. എന്നാൽ ഡൽഹി വംശീയാക്രമണം ഫേസ്​ബുക്കിനുള്ള പങ്ക്​ അന്വേഷിക്കാൻ നിയമസഭയുടെ സമാധാനത്തിനും സൗഹാർദത്തിനുമുള്ള സമിതി വിളിപ്പിച്ചത്​ ഭരണഘടനയുടെ 32ാം അനുഛേദത്തി​െൻറ ലംഘനമാണ്​ എന്നാണ്​ അജിത്​ മോഹൻ ഹരജിയിൽ അവകാ​ശപ്പെട്ടിരുന്നത്​്​. എന്നാൽ, ഡൽഹി വംശീയാക്രമണം അന്വേഷിക്കാൻ ഡൽഹി നിയമസഭാ സമിതിക്ക്​ അധികാരമില്ലെന്ന വാദം ജസ്​റ്റിസ്​ എസ്​.കെ കൗൾ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്​ തള്ളി.

അതേസമയം ഫേസ്​ബുക്കിനെതിരെ വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളിൽ അതൃപ്​തി പ്രകടിപ്പിച്ച് സഭാസമിതിക്ക്​ ​പ്രൊസിക്യൂഷനുള്ള അധികാരമില്ലെന്ന്​ കോടതി ഒാ​ർമിപ്പിച്ചു. അതിനാൽ ഹാജരാകു​േമ്പാൾ ഡൽഹി സർക്കാറി​െൻറ അധികാര പരിധിയിൽ​െപ്പടാത്ത ചോദ്യങ്ങൾക്ക്​ ഉത്തരം നൽകാതിരിക്കാമെന്ന്​ സുപ്രീംകോടതി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Genocidesupreme courtFacebook
News Summary - Facebook Has To Appear Before Delhi Panel says Supreme Court
Next Story