Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകച്ചവട...

കച്ചവട താൽപര്യങ്ങൾക്കെതിര്​; ബജ്​റംഗ്​ദളിനെതിരേ നടപടി എടുക്കാൻ ഫേസ്​ബുക്കിന്​ മടിയെന്ന്​ വാൾസ്​ട്രീറ്റ്​ ജേർണൽ

text_fields
bookmark_border
കച്ചവട താൽപര്യങ്ങൾക്കെതിര്​; ബജ്​റംഗ്​ദളിനെതിരേ നടപടി എടുക്കാൻ ഫേസ്​ബുക്കിന്​ മടിയെന്ന്​ വാൾസ്​ട്രീറ്റ്​ ജേർണൽ
cancel

അപകടകാരിയായ സംഘടനയെന്ന റിപ്പോർട്ടിന്​ ശേഷവും സംഘപരിവാർ കുടക്കീഴിലുള്ള ബജ്​റംഗ്​ദളിനെതിരേ നടപടി എടുക്കാൻ ഫേസ്​ബുക്ക്​ മടിച്ചെന്ന്​ വാൾസ്​ട്രീറ്റ്​ ജേർണൽ. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെ ബജ്‌റംഗ്​ദൾ പിന്തുണച്ചതായും വൻതോതിൽ വ്യാജ പ്രചരണങ്ങൾ നടത്തുന്നതായും ഫേസ്​ബുക്ക്​ സേഫ്​റ്റി ടീം കണ്ടെത്തിയിരുന്നു. എന്നിട്ടും അവർക്കെതിരേ നടപടി എടുക്കാൻ ഫേസ്​ബുക്ക്​ താൽപര്യം കാട്ടിയില്ലെന്നാണ്​ റിപ്പോർട്ട്​ പറയുന്നത്​. ബിസിനസ് സാധ്യതകളേയും ജീവനക്കാരുടെ സുരക്ഷയെയും അപകടത്തിലാക്കുമെന്ന്​ ഭയന്നാണ്​ നടപടി എടുക്കാത്തതെന്നും റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു.


ബജ്‌റംഗ്​ദളിനെതിരായ നടപടി 'ഇന്ത്യയിലെ ഭരണകക്ഷിയായ ഹിന്ദു ദേശീയ വാദികളെര പ്രകോപിപ്പിക്കുമെന്നും' രാജ്യത്തെ ബിസിനസ്സ് സാധ്യതകളെ ബാധിക്കുമെന്നും ടെക് ഭീമൻ ഭയപ്പെടുന്നു. ഗ്രൂപ്പിനെ നിരോധിക്കുന്നത് ജീവനക്കാർക്കും ഒാഫീസുകൾക്കുമെതിരെ ആക്രമണത്തിന് കാരണമാകുമെന്ന്​ ഭയപ്പെടുന്നതായും ഞായറാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലുടനീളമുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെ ബജ്‌റംഗ്​ദൾ പിന്തുണച്ചിരുന്നുവെന്നും അവർ 'അപകടകരാകളായ സംഘടന' ആണെന്നും ഫേസ്​ബുക്ക്​ സുരക്ഷാ സംഘം റിപ്പോർട്ട്​ ചെയ്​തിരുന്നു. റിപ്പോർട്ട്​ അനുസരിച്ച്​ ബജ്​റംഗ്​ദളിനെ ഫേസ്​ബുക്കി​െൻറ എല്ലാ പ്ലാറ്റ്​ഫോമുകളിൽ നിന്നും നിരോധിക്കുകയാണ്​ വേണ്ടത്​.

ഫേസ്​ബുക്കി​ന്​ രാജ്യത്ത് ചില താൽപ്പര്യങ്ങളുണ്ട്. അതി​െൻറ ഏറ്റവും വലിയ ഉപഭോക്​തൃ അടിത്തറകളിലൊന്ന്​ ഇന്ത്യയാണ്​. ഡൽഹി, മുംബൈ, എന്നിവിടങ്ങളിലുൾപ്പടെ അഞ്ച് ഓഫീസുകളും റിലയൻസ് ജിയോയിൽ 5.7 ബില്യൺ ഡോളർ നിക്ഷേപവും ഫേസ്​ബുക്കിനുണ്ട്​. ഇതൊക്കെയാണ്​ നടപടികളിൽ നിന്ന്​ ഫേസ്​ബുക്കിനെ പിന്തിരിപ്പിക്കുന്നത്​. ന്യൂനപക്ഷങ്ങൾക്കെതിരേ അക്രമങ്ങൾക്ക്​ പ്രേരിപ്പിക്കുന്ന വിവരങ്ങൾ ബജ്​റംഗ്​ദൾ തുടർച്ചയായി ഫേസ്​ബുക്കിൽ പ്രചരിപ്പിക്കുന്നുണ്ട്​.

വാൾസ്​ട്രീറ്റ്​ ജേർണൽ റിപ്പോർട്ട് അനുസരിച്ച്, ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ ദില്ലിക്ക് പുറത്ത് ഒരു പെന്തക്കോസ്​ത്​ പള്ളിയിൽ നടത്തിയ നുഴഞ്ഞുകയറ്റത്തി​െൻറ ഉത്തരവാദിത്തം ബജ്​റംഗ്​ദൾ ഏറ്റെടുത്തിരുന്നു. ഇൗ വീഡിയോ 250,000 പേരാണ്​ കണ്ടത്​. 21 വയസുകാരനും ബജ്‌റംഗ്​ദളി​െൻറ ജില്ലാ പ്രസിഡ​െൻറന്ന് വിശേഷിപ്പിക്കപ്പെടുന്ന ജീത് വശിഷ്​ഠാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

വാൾസ്​ട്രീറ്റ്​ റിപ്പോർട്ട് അനുസരിച്ച് യുഎസ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ബജ്‌റംഗ്​ദളിനെ 'മതതീവ്രവാദ സംഘടന' ആയാണ്​ കണക്കാക്കുന്നത്​. 2020 ൽ ബജ്​റംഗ്​ദളിനായി നീക്കിവച്ചിരിക്കുന്ന ഒരുപിടി ഗ്രൂപ്പുകളിൽ നിന്നും പേജുകളിൽ നിന്നും 5.5 ദശലക്ഷത്തിലധികം ഇൻററാക്ഷൻസ്​ ലഭിച്ചിരുന്നു എന്നാണ് ഫേസ്ബുക്കി​െൻറ ഉടമസ്ഥതയിലുള്ള അനലിറ്റിക്‌സ് സംവിധാനമായ ക്രൗഡ്‌ ടാംഗിൾ കാണിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FacebookBajrang DalSanghparivarwallstreet journal
Next Story