കോൺഗ്രസിനെതിരായ ആരോപണം ഇറാഖിലെ ഇന്ത്യക്കാരുടെ കൊലപാതകത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ
text_fieldsന്യൂഡൽഹി: ഫേസ്ബുക്ക് വിവരങ്ങൾ കോൺഗ്രസ് ദുരുപയോഗം ചെയ്തുവെന്ന കേന്ദ്ര സർക്കാറിെൻറ ആരോപണത്തിനെതിെര കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇറാഖിൽ 39 ഇന്ത്യക്കാർ െകാല്ലപ്പെട്ടുവെന്ന വാർത്തയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇൗ വാർത്ത സർക്കാർ കെട്ടിച്ചമച്ചതെന്ന് രാഹുൽ ആരോപിച്ചു.
ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് രാഹുൽ കേന്ദ്ര സർക്കാറിനെതിെര ആഞ്ഞടിച്ചിരിക്കുന്നത്. മാധ്യമങ്ങളും സർക്കാറിെൻറ ചൂണ്ടയിൽ കൊത്തിയെന്നും രാഹുൽ ആരോപിച്ചു.
‘പ്രശ്നം: 39 ഇന്ത്യക്കാർ മരിച്ചു; വിഷയത്തിൽ സർക്കാറിെൻറ നുണ പൊളിഞ്ഞു
പരിഹാരം: കോൺഗ്രസിനെതിരെ വിവരം മോഷ്ടിക്കൽ കഥ മെനഞ്ഞു
ഫലം: മാധ്യമങ്ങൾ ചൂണ്ടയിൽ കൊത്തി, 39 ഇന്ത്യക്കാർ റഡാർ പരിധിയിൽ നിന്ന് മറഞ്ഞു
പ്രശ്നം പരിഹരിച്ചു.’ -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ബ്രിട്ടൻ ആസ്ഥാനമായുള്ള േകംബ്രിജ് അനലറ്റിക ചോർത്തിയ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങൾ 2019ലെ േലാക് സഭ തെരഞ്ഞെുടപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസ് ഉപയോഗിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ ബി.ജെ.പിയുെട വ്യാജ വാർത്താ ഫാക്ടറി ഒരു വ്യാജ വാർത്ത കൂടി പടച്ചുവിട്ടിരിക്കുന്നുവെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
