സംഘ്പരിവാർ അക്രമത്തെ പിന്തുണച്ച് വിഡിയോ: യുവാവിനെ പൊലീസിലേൽപ്പിച്ചു -video
text_fieldsന്യുഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ സംഘ്പരിവാർ നേതൃത്വത്തിൽ നടന്ന അക്രമത്തെ പ്രോത്സാഹിപ്പിച്ച് വിഡിയോ എടു ത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാളെ പ്രദേശവാസികൾ പിടികൂടി പൊലീസിലേൽപ്പിച്ചു. യുവാവിന് ഉപദ്രവമൊന്നുമേറ്റില്ലെന്ന് ഉറപ്പിച്ചാണ് പൊലീസിന് കൈമാറിയത്.
‘ജയ് ശ്രീറാം’ വിളികളോടെയുള്ള വിഡിയോയിൽ മുസ്ലിംകൾ പാകിസ്താനിലേക്ക് പോകണമെന്നും ‘പൊലീസ് സേന സിന്ദാബാദ്’ എന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഇൗ വീഡിയോ കണ്ടത്.
തുടർന്ന് ഇയാളെ പ്രദേശവാസികൾ പിടികൂടി ചോദ്യം ചെയ്യുന്ന വിഡിയോയും പുറത്തു വന്നു. താൻ തന്നെയാണ് പ്രചരിക്കുന്ന വിഡിയോയിൽ ‘ജയ് ശ്രീറാം’ വിളിച്ച് അക്രമികൾക്കൊപ്പമുള്ളതെന്ന് യുവാവ് സമ്മതിക്കുന്നത് വിഡിയോയിൽ കാണാം. തങ്ങൾ സ്വന്തം ജീവൻ പോലും അപകടപ്പെടുത്തി ഇയാളെ സംരക്ഷിക്കുകയാണെന്നും ഒരു തരത്തിലും ഉപദ്രവിക്കാതെ പൊലീസിന് കൈമാറുമെന്നും വിഡിയോയിൽ ഒരാൾ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
