ഇന്ത്യ തകർത്ത എഫ്-16 വിമാനം ഏത്?
text_fieldsന്യൂഡൽഹി: ബാലാകോട്ട് വ്യോമാക്രമണത്തിനു പിന്നാലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ആക്ര മിക്കാൻ പാകിസ്താൻ വിന്യസിച്ച എഫ്-16 വിമാനം വെടിവെച്ചുവീഴ്ത്തിയെന്ന കേന്ദ്ര സർക് കാറിെൻറ അവകാശവാദം പൊള്ളയാണെന്ന് വെളിപ്പെടുത്തൽ. അമേരിക്കയിൽനിന്ന് വാങ്ങിയ എ ല്ലാ എഫ്-16 വിമാനങ്ങളും പാകിസ്താെൻറ പക്കൽ ഇപ്പോഴുമുണ്ടെന്നും, ഒന്നും കാണാതായിട്ട ില്ലെന്നും അമേരിക്ക നടത്തിയ തെളിവെടുപ്പിൽ വ്യക്തമായെന്നാണ് വെളിപ്പെടുത്തൽ. അമേരിക്കയിലെ രണ്ട് മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കൻ പ്രസിദ്ധീകരണമായ ‘ഫോറിൻ പോളിസി’യാണ് വിവരം പുറത്തുവിട്ടത്.
എഫ്-16 വിമാനം അമേരിക്കൻ നിർമിതമാണ്. വിറ്റ വിമാനങ്ങൾ വാങ്ങിയ രാജ്യങ്ങളുടെ പക്കൽ ഉണ്ടോ എന്ന് ഏതു സമയത്തും പരിശോധിക്കാൻ കരാർ പ്രകാരം അമേരിക്കക്ക് അവകാശമുണ്ട്. എഫ്-16 വിമാനം വെടിവെച്ചിട്ടു എന്ന ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്നും, തങ്ങളുടെ എഫ്-16 ശേഖരം പരിശോധിക്കാമെന്നും പാകിസ്താൻ അമേരിക്കയെ അറിയിച്ചിരുന്നു. ഇതനുസരിച്ചു നടന്ന പരിശോധനയിൽ എല്ലാ എഫ്-16 വിമാനവും പാകിസ്താനിലുണ്ടെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചുവെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്.
എഫ്-16 വിമാനത്തിൽ മാത്രം ഉപയോഗിക്കുന്ന ആംറാം മിസൈലിെൻറ ഭാഗങ്ങൾ ഡൽഹിയിൽ പ്രതിരോധ മന്ത്രാലത്തിനു മുന്നിൽ ഇന്ത്യൻ സേന പ്രദർശിപ്പിച്ചിരുന്നു. അതിർത്തി ഭേദിച്ചെത്തിയ പാക് പോർവിമാനങ്ങളെ തുരത്താൻ നിയോഗിക്കപ്പെട്ട വിങ് കമാൻഡർ അഭിനന്ദൻ വർധമാനാണ് എഫ്-16 വെടിവെച്ചിട്ടതെന്നാണ് ഇന്ത്യയുടെ വാദം. റഷ്യൻ നിർമിത മിഗ്-21 ൈബസൺ വിമാനം ഉപയോഗിച്ചാണ് അഭിനന്ദൻ എഫ്-16 വെടിവെച്ചിട്ടത്. മിഗ് തകർന്ന് പാരച്യൂട്ട് വഴി പാകിസ്താനിൽ ചെന്നു വീണ അഭിനന്ദനെ അന്താരാഷ്്ട്ര സമ്മർദങ്ങൾക്കൊടുവിൽ പാക് അധികൃതർ ഇന്ത്യക്ക് കൈമാറുകയും ചെയ്തു.
അഭിനന്ദൻ ഇന്ത്യയിൽ തിരിച്ചെത്തുന്നതിനു മുമ്പു തന്നെ എഫ്-16 തകർത്തുവെന്ന അവകാശവാദം കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചിരുന്നു. അമേരിക്കക്കാകെട്ട, മിഗ് വിമാനംകൊണ്ട് എഫ്-16 തകർത്തുവെന്നത്, തങ്ങളുടെ പോർവിമാന ശേഷിക്കേറ്റ പ്രഹരം കൂടിയായിരുന്നു. അതിനെല്ലാം പിന്നാലെയാണ് ലോക്സഭ തെരഞ്ഞെടുപ്പിനിടയിൽ പുതിയ വെളിപ്പെടുത്തൽ. പാകിസ്താനു മേൽ ഇന്ത്യ സൈനിക മുന്നേറ്റം നടത്തിയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പിൽ മുതലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ബി.ജെ.പി നേതാക്കൾ ശ്രമിക്കുന്നതിനിടെയാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
