Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയില്‍...

മുംബൈയില്‍ മൂന്നുകുട്ടികളുടെ കണ്ണ് നീക്കം ചെയ്തു; കുട്ടികളിലെ ബ്ലാക്ക് ഫംഗസ് ബാധ ആശങ്കയുയർത്തുന്നു

text_fields
bookmark_border
മുംബൈയില്‍ മൂന്നുകുട്ടികളുടെ കണ്ണ് നീക്കം ചെയ്തു; കുട്ടികളിലെ ബ്ലാക്ക് ഫംഗസ് ബാധ ആശങ്കയുയർത്തുന്നു
cancel

മുംബൈ: കുട്ടികളിലെ ബ്ലാക്ക് ഫംഗസ് ബാധ ആശങ്കയുയർത്തുന്നെന്ന്​ ഡോക്​ടർമാർ. ബ്ലാക്ക്​​ ഫംഗസ്​ ബാധയെ തുടർന്ന് മുംബൈയിൽ മൂന്നുകുട്ടികളുടെ ഓരോ കണ്ണ്​ വീതം നീക്കം ചെയ്തു. 4,6,14 പ്രായങ്ങളിലുള്ള കുട്ടികളുടെ കണ്ണുകളാണ്​ നഷ്​ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്.

ഇതിൽ നാലും ആറും വയസ്സുള്ള കുട്ടികൾ പ്രമേഹബാധിതരായിരുന്നില്ല. 14കാരി പ്രമേഹബാധിതയായിരുന്നു. 16 വയസ്സുള്ള പ്രമേഹബാധിതയായ മറ്റൊരു പെൺകുട്ടിയുടെ വയറിന്‍റെ ഒരു ഭാഗത്തും ബ്ലാക്ക്​ ഫംഗസ്​ ബാധ കണ്ടെത്തിയിരുന്നു. കോവിഡ് നെഗറ്റീവ്​ ആയ ശേഷമാണ് ആ കുട്ടിയിൽ പ്രമേഹവും ക​ണ്ടെത്തിയ​തെന്ന്​ ഡോക്​ടർമാർ പറഞ്ഞു.

ഈ കുട്ടിക്കും ഒരു കണ്ണ് നീക്കം ചെയ്യേണ്ടി വന്ന പതിനാലുകാരിക്കും കോവിഡ് രണ്ടാംതരംഗത്തിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി രണ്ട്​ ദിവസത്തിനുള്ളിൽ പതിനാലുകാരിയുടെ കണ്ണുകളിലൊന്ന് കറുപ്പായി മാറിയെന്ന് ഫോർട്ടിസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്‍റ്​ പിഡിയാട്രീഷൻ ഡോ. ജേസൽ ഷേത്ത് മാധ്യമങ്ങളോട്​ പറഞ്ഞു. 'കുട്ടിയുടെ മൂക്കിലേക്കും ബ്ലാക്ക് ഫംഗസ് വ്യാപിച്ചിരുന്നു. എന്നാൽ ഭാഗ്യം കൊണ്ട് തലച്ചോറിൽ എത്തിയില്ല. ആറാഴ്ചയോളം കുട്ടിയെ ചികിത്സിച്ചു. എന്നാൽ ദൗർഭാഗ്യവശാൽ അവൾക്ക് ഒരു കണ്ണ് നഷ്​ടപ്പെട്ടു'- അദ്ദേഹം പറഞ്ഞു.

16 വയസ്സുള്ള പെൺകുട്ടി ഒരുമാസം മുമ്പ്​ വരെ ആരോഗ്യവതി ആയിരുന്നു. പ്രമേഹം അവൾക്ക്​ ഇല്ലായിരുന്നു. പക്ഷേ, കോവിഡ്​ നെഗറ്റീവ്​ ആയ ശേഷം പെട്ടന്ന്​ പ്രമേഹബാധിതയായി. ആമാശയത്തിൽ നിന്ന്​ രക്​തം ഒഴുകുകയും ചെയ്​തു. അങ്ങനെ ഓഡിയോഗ്രഫി നടത്തിയ ശേഷമാണ്​ വയറിന്​ അടുത്തുള്ള രക്​തക്കുഴലിൽ ബ്ലാക്ക്​ ഫംഗസ്​ ബാധ കണ്ടെത്തിയത്​' -ഡോ. ജേസൽ ഷേത്ത് പറഞ്ഞു.

നാലും ആറും വയസ്സുള്ള കുട്ടികളെ കെ.ബി.എച്ച്. ബചുവാലി ഒഫ്താൽമിക് ആൻഡ് ഇ.എൻ.ടി. ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. 'ഇവർ രണ്ടുപേരും കോവിഡ് ബാധിതരായിരുന്നു. ബ്ലാക്ക് ഫംഗസ് അവരുടെ കണ്ണുകളിൽ പടർന്നിരുന്നു. കണ്ണ് നീക്കം ചെയ്യാതിരുന്നെങ്കിൽ അവരുടെ ജീവന്​ തന്നെ ഭീഷണി ആകുമായിരുന്നു. നീക്കം ചെയ്​ത കണ്ണിന്​ കാഴ്ചശക്​തി പോയിരുന്നതിനാൽ അവർ ഏറെ ബുദ്ധിമുട്ടിലായിരുന്നു. ഒരു കുട്ടി കഴിഞ്ഞ ഡിസംബറിലാണ് ആശുപത്രിയിലെത്തിയത്. മറ്റേക്കുട്ടി കോവിഡിന്‍റെ രണ്ടാംതരംഗത്തിലും'- ആശുപത്രിയിലെ ഡോ. പ്രീതേഷ് ഷെട്ടി മാധ്യമങ്ങളോട്​ പറഞ്ഞു. ബ്ലാക്ക്​ ഫംഗസ്​ ബാധ തലച്ചോറിലേക്ക്​ പടരുന്നത്​ തടയാൻ കണ്ണ്, മൂക്ക്​, താടിയെല്ല്​ എന്നിവ നീക്കം ചെയ്യാറുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black fungus
News Summary - Eyes of 3 children infected with black fungus removed in Mumbai
Next Story