Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ പ്രോ​ട്ടോകോൾ പാലിച്ചാണ്​ റാലി നീങ്ങിയത്​; പക്ഷേ എ​െൻറ കണ്ണുകൾ അവർ തകർത്തു - മുഹറം ദിനത്തിലെ പെല്ലറ്റ്​ ആക്രമണത്തിൽ കാഴ്​ച നഷ്​ടപെട്ട കശ്​മീർ യുവാവ്​ സങ്കട​ത്തോടെ പറയുന്നു
cancel
Homechevron_rightNewschevron_rightIndiachevron_right'കോവിഡ്​...

'കോവിഡ്​ പ്രോ​ട്ടോകോൾ പാലിച്ചാണ്​ റാലി നീങ്ങിയത്​; പക്ഷേ എ​െൻറ കണ്ണുകൾ അവർ തകർത്തു' - മുഹറം ദിനത്തിലെ പെല്ലറ്റ്​ ആക്രമണത്തിൽ കാഴ്​ച നഷ്​ടപെട്ട കശ്​മീർ യുവാവ്​ സങ്കട​ത്തോടെ പറയുന്നു

text_fields
bookmark_border

മുഹറം യാത്രക്കു നേരെ കശ്​മീർ പൊലീസ്​ നടത്തിയ പെല്ലറ്റ്​ ആക്രമണം അവിടെ നടക്കുന്ന അനീതിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്​. കശ്​മീരിൽ പൂർണമായി സമാധാനം കൈവരിച്ചുവെന്ന്​ പ്രധാനമന്ത്രി ആവർത്തിച്ചു പറയു​​േമ്പാൾ, ആർക്കാണ്​ സമാധാനവും സ്വാതന്ത്രവും ലഭിച്ചതെന്നാണ്​ ആക്രമണത്തിന്​ വിധേയരായ ഈ ചെറുപ്പക്കാർ ചോദിക്കുന്നത്​. രാജ്യം ഭരിക്കുന്നവർക്ക്​ ഇത്​ ഒറ്റപ്പെട്ട സംഭവമായിരിക്കാം. പക്ഷേ, രണ്ടായി വിഭജിക്കപ്പെട്ട ഈ നാട്ടിൽ ഇതു സാധാരണമാണ്​. പൊലീസി​െൻറയും പട്ടാളത്തി​െൻറയും ചെയ്​തികൾ ചോദ്യം ചെയ്യാൻ ആരുമില്ല. ​


ആഗസ്​റ്റ്​ 29ന്​ മുഹറം ദിനത്തിൽ ശിയ മുസ്​ലിംകൾ നടത്തിയ ഘോഷയാത്രക്കു നേരെയാണ്​ പൊലീസ്​ പെല്ലറ്റ്​ ആക്രമണം നടത്തിയത്​. ഗുരുതര പരിക്കേറ്റ കൗമാരക്കാരൻ അഅ്​​ജാസ്​ അഹ്​മദി​െൻറ ഒരു കണ്ണി​െൻറ കഴ്​ച പൂർണമായും നഷ്​ടമായി. തൻവീർ അഹ്​മദ്​, സുഹൈൽ അഹ്​മദ്​ എന്നിവരുടെ മുഖം കണാനാവാത്ത വിധം വികൃതമായി.

അലീഗഡിൽ പത്താം ക്ലസിൽ പഠിക്കുന്ന തൻവീർ അഹ്​മദ്​ സംഭവം വിവരിക്കുന്നത്​ ഇങ്ങ​നെ. ''കോവിഡ്​ പ്രോ​ട്ടോകോൾ പൂർണമായി പാലിച്ചായിരുന്നു ഞങ്ങൾ ​ലഘു ഘോഷയാത്ര നടത്തിയത്​. ​പൊലീസിന്​ ഇതിൽ ഇട​പെടേണ്ട ആവശ്യം ഒന്നും തന്നെയില്ലായിരുന്നു. റാലി ബെമിന ചൗക്കിലെത്തിയപ്പോഴാണ്​ ​െപാലീസ്​ തടയുന്നതും യാതൊരു കാരണവുമില്ലാതെ പെല്ലറ്റ്​ ആക്രമണം നടത്തുന്നതും. എല്ലാ വഴികളും അടച്ചതിനാൽ പരിക്കേറ്റ പലരെയും കൃത്യസമയത്ത്​ ആശുപത്രിയിലെത്തിക്കാൻ പോലും സാധിച്ചില്ല''.

നിരവധി ചെറുപ്പക്കാർക്ക്​ സംഭവത്തിൽ പരിക്കേറ്റു. അഅ്​​ജാസ്​ അഹ്​മദി​നെ അടിയന്തര ശസ്​ത്രക്രിയക്കു വിധേയമാക്കണമെന്ന്​ ഡോക്​ടർമാർ അറിയിച്ചിട്ടുണ്ട്​. അഅ്​​ജാസി​െൻറ​ ഒരു കണ്ണി​െൻറ കാഴ്​ച പൂർണമായി നഷ്​ടമായതായും മറ്റേ കണ്ണി​െൻറ കാഴ്​ച തിരിച്ചു കിട്ടുമോയെന്ന്​ പറയാനാവില്ലെന്നും ഡോക്​ടർമാർ അറിയിച്ചു.


മുഹറം ഒമ്പത്​, പത്ത്​ ദിനങ്ങളിൽ (ആഗസ്​റ്റ്​ 28, 29 ) ജമ്മു കശ്​മീരിൽ ആകെ 40ഓളം പേർക്ക്​ വിവിധ ഇടങ്ങളി​ലായി പരിക്കേറ്റിട്ടുണ്ടെന്നാണ്​ വിവരം. ഒമ്പതോളം പേർ കണ്ണിന്​ പരിക്കേറ്റ്​ ചികിത്സയിലുണ്ടെന്നും ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും ശ്രീ മഹാരാജ ഹരി സിങ്​ ആശുപത്രി സൂപ്രണ്ട്​ നസീർ ചൗധരി പറഞ്ഞു.

'ഞങ്ങളുടെ റാലിക്കു നേരെ പൊലീസ്​ പാഞ്ഞടുത്തു. കാമറയുമായി നിന്ന മാധ്യമപ്രവർത്തകർക്കു നേരെയാണ്​ ആദ്യം പൊലീസ്​ നീങ്ങിയത്​. പിന്നീട്​ പെല്ലറ്റ്​ ആക്രമണം നടത്തി. എല്ലാം പെ​ട്ടെന്നായിരുന്നു. ഞങ്ങൾക്ക്​ മാറാൻ കഴിഞ്ഞില്ല. ഒരുതരത്തിലുള്ള പ്രകോപനവും ഉയരാതെയാണ്​ പൊലീസ്​ അക്രമം നടത്തിയത്​'- പരിക്കേറ്റ 12ാം ക്ലാസുകാരൻ സുഹൈൽ അബ്ബാസ്​ പറഞ്ഞു.

മുഹറം ആഘോഷങ്ങൾക്ക്​ 1989 മുതൽ കശ്​മീരിൽ പലയിടത്തും വിലക്കുണ്ട്​. എന്നാൽ, ശിയ ഭൂരിപക്ഷ പ്രദേശങ്ങളിൽ ഇതു ബാധകമല്ല. കോവിഡ്​ പശ്ചാതലത്തിൽ ശരീരം മുറിവേൽപിച്ചുള്ള ആചാരങ്ങൾ ഇത്തവണ വേണ്ടെന്ന്​ സുപ്രീം കോടതിയും ഉത്തരവിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kahmir muslimsKashmeerjammu kashmeerMuharram
Next Story