Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘സ്​റ്റാലിൻ’ എന്ന...

‘സ്​റ്റാലിൻ’ എന്ന പേര്​ പൊല്ലാപ്പായിട്ടുണ്ടെന്ന്​ ഡി.എം.കെ അധ്യക്ഷൻ

text_fields
bookmark_border
MK-Stalin
cancel

ചെ​ന്നൈ: റ​ഷ്യ​ൻ ക​മ്യൂ​ണി​സ്​​റ്റ്​ നേ​താ​വ്​ സ്​​റ്റാ​ലി​​െൻറ പേ​ര്​ ത​നി​ക്ക്​ നാ​മ​ക​ര​ണം ചെ​യ്​​ത​തി ​നെ തു​ട​ർ​ന്ന്​​ ത​നി​ക്ക്​ ജീ​വി​ത​ത്തി​ൽ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന്​ ഡി.​എം.​കെ പ്ര​സി​ഡ​ ൻ​റ്​ എം.​കെ. സ്​​റ്റാ​ലി​ൻ. ചെ​ന്നൈ​യി​ൽ വി​വാ​ഹ ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​ സ്​​റ്റാ​ലി​ൻ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

’89ൽ ​റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​നി​ർ​ത്തി പേ​ര്​ ചോ​ദി​ച്ചു. സ്​​റ്റാ​ലി​ൻ എ​ന്നു​ പ​റ​ഞ്ഞ​പ്പോ​ൾ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ത​ന്നെ തു​റി​ച്ചു​നോ​ക്കി. പി​ന്നീ​ട്​ പാ​സ്​​പോ​ർ​ട്ട്​ പ​രി​ശോ​ധ​ന​ക്കി​ടെ തു​രു​തു​രാ ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ ബു​ദ്ധി​മു​ട്ടി​ച്ചു. റ​ഷ്യ​യി​ൽ പ​ല​രും സ്​​റ്റാ​ലി​നെ ഇ​ഷ്​​ട​പ്പെ​ടു​ന്നി​ല്ല. സ്​​റ്റാ​ലി​ൻ എ​ന്ന പേ​ര്​ കാ​ര​ണം ചെ​ന്നൈ ച​ർ​ച്ച്​ പാ​ർ​ക്​ സ്​​കൂ​ളി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​തും സ്​​റ്റാ​ലി​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

സ്​​റ്റാ​ലി​ൻ എ​ന്ന പേ​ര്​ മാ​റ്റി​യാ​ൽ സ്​​കൂ​ളി​ൽ ചേ​ർ​ക്കാ​മെ​ന്നാ​യി​രു​ന്നു ഹെ​ഡ്​​മി​സ്​​ട്ര​സ്​ അ​റി​യി​ച്ച​ത്. വ​രും ത​ല​മു​റ​ക്ക്​ ത​മി​ഴ്​ പേ​രു​ക​ൾ ഇ​ടു​ന്ന​താ​ണ്​ അ​ഭി​കാ​മ്യ​മെ​ന്നും സ്​​റ്റാ​ലി​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. റ​ഷ്യ​ൻ ക​മ്യൂ​ണി​സ്​​റ്റ്​ നേ​താ​വ്​ ജോ​സ​ഫ്​ സ്​​റ്റാ​ലി​​െൻറ അ​ന്ത്യം സം​ഭ​വി​ച്ച്​ അ​ടു​ത്ത ദി​വ​സ​മാ​ണ്​ സ്​​റ്റാ​ലി​​െൻറ ജ​ന​നം. സ്​​റ്റാ​ലി​​െൻറ അ​നു​ശോ​ച​ന​യോ​ഗ​ത്തി​ലാ​ണ്​ പി​താ​വ്​ എം. ​ക​രു​ണാ​നി​ധി മ​ക​ന്​ സ്​​റ്റാ​ലി​​െൻറ പേ​രി​ടു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mk stalinmalayalam newsindia newsDMK President
News Summary - Eyebrows Raised and Heads Turned When MK Stalin Said His Name at Russian Airport in 1989 -india news
Next Story