Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രൈസ്തവ ദേവാലയ നിർമാണത്തിനെതിരെ തീവ്രഹിന്ദുത്വ സംഘടനകൾ
text_fieldsbookmark_border
തീവ്രഹിന്ദുത്വ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നിർമാണം നിർത്തിവെച്ച മുഡിഗെരെ ലോകവള്ളിയിലെ ക്രൈസ്തവ ദേവാലയം
മംഗളൂരു: ചിക്കമഗളൂരു ജില്ലയിൽ മുഡിഗെരെ ലോകവള്ളിയിൽ ക്രൈസ്തവ ദേവാലയ നിർമ്മാണത്തിന് എതിരെ തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്ത്. ക്രിസ്ത്യൻ കുടുംബങ്ങൾ ഇല്ലാത്ത മേഖലയിൽ ആരാധനാലയം പണിയുന്നത് മതം മാറ്റം ലക്ഷ്യമിട്ടാണെന്ന് പ്രചരിപ്പിച്ചാണ് തടസ്സപ്പെടുത്തൽ. സംഘർഷം ഭയന്ന് നിർമാണം നിർത്തിവെച്ചു.
മുഡിഗെരെ ഹാൻഡി ഗ്രാമത്തിലെ രംഗ എന്നയാളുടെ ഭൂമിയിലാണ് ആരാധനാലയം പണിയുന്നത്. തീവ്രഹിന്ദുത്വ പ്രവർത്തനങ്ങളിലൂടെ ബി.ജെ.പി ശക്തിയാർജിച്ച മേഖലയാണിത്. എന്നാൽ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ചിക്കമഗളൂരുവിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവിയെ പരാജയപ്പെടുത്തി കോൺഗ്രസിലെ എച്ച്.ഡി. തമ്മയ്യയാണ് വിജയിച്ചത്. മുഡിഗെരെയിൽ കോൺഗ്രസിലെ അഡ്വ. നയന മൊടമ്മയും വിജയിച്ചു.
Next Story

