Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ നീട്ടുന്നത്​...

ലോക്​ഡൗൺ നീട്ടുന്നത്​ പാവങ്ങളെ ദുരിതത്തിലാക്കും -കോൺഗ്രസ്

text_fields
bookmark_border
ലോക്​ഡൗൺ നീട്ടുന്നത്​ പാവങ്ങളെ ദുരിതത്തിലാക്കും -കോൺഗ്രസ്
cancel
camera_alt?????? ??????????

ന്യൂഡൽഹി: കൃത്യമായ പാക്കേജുകൾ നടപ്പാക്കാതെ ​കൊറോണയെ പ്രതിരോധിക്കാൻ ലോക്​ഡൗൺ നീട്ടുന്നത്​ ഗുണത്തേക്കാളേ റെ ദോഷം ചെയ്യുമെന്ന്​ കോൺഗ്രസ് ഡാറ്റ ആൻഡ് ടെക്‌നോളജി സെൽ ചീഫ് പ്രവീൺ ചക്രവർത്തി. ഇത്​ പാവങ്ങളുടെ ജീവിതം അവതാള ത്തിലാക്കുമെന്നും അദ്ദേഹം പറയുന്നു.

ലോക്​ഡൗൺ എന്നത്​ ഉടനടി സ്വീകരിക്കാവുന്ന ഒരു പ്രതിവിധി മാത്രമാണ്​. ന ീട്ടിക്കൊണ്ടുപോകുന്നത്​ ​കൊറോണ ബാധിച്ച്​ ചികിത്സിക്കുന്നതിനേക്കാൾ പ്രയാസകരമായിരിക്കും. പണിയും കൂലിയു മില്ലാത്ത, സമൂഹത്തി​​​​െൻറ അടിത്തട്ടിലുള്ളവരാണ്​ ദുരിതം അനുഭവിക്കുക​. ചികിത്സ കിട്ടാതെയും പട്ടിണി കിടന്നും ഇവർ കഷ്​ടപ്പെടുകയാണ്​ -ദ ഹിന്ദുവിന്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ ചീഫ് സയൻറിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ സൂചിപ്പിച്ചതുപോലെ, കോവിഡ്​ 19 ഏറെക്കാലം നീണ്ടുനിൽക്കാൻ സാധ്യതയുള്ള ഒന്നാണ്​. ഇതുമുന്നിൽക്കണ്ടാകണം ആസൂത്രണം. ലോക്ഡൗണിനെ മാത്രം ആശ്രയിച്ചാൽ വൈറസ് പൂർണ്ണമായും ഇല്ലാതാകാൻ വളരെയധികം സമയമെടുക്കും. ഏപ്രിൽ 30 വരെ ലോക്​ഡൗൺ നീട്ടുന്നതായാണ്​ സൂചന. പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ലോക്​ഡൗണിൽ നിന്ന് 21 ദിവസത്തിനുശേഷം രാജ്യത്തിന് പുറത്തുവരാനുള്ള തന്ത്രം ഇതുവരെ മെനഞ്ഞിട്ടില്ല.

ലോക്​ഡൗൺ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയിൽ രോഗബാധിതർ 8 ലക്ഷം കടക്കു​മെന്ന്​ പറയുന്നതൊക്കെ അസംബന്ധമാണ്​. ക്രിക്കറ്റിൽ ആദ്യ ഓവറിൽ ഒരു ടീമിന് 10 റൺസ് ലഭിച്ചാൽ 50 ഓവറിൽ ആ ടീം 500 റൺസ് നേടുമെന്ന് അവകാശപ്പെടുന്നതുപോലെയാണതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുള്ള​ ലോക്​ഡൗൺ തീരുമാനം വേണ​മെന്നാണ്​ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയോട്​ ആവശ്യപ്പെട്ടതെന്ന്​ പ്രവീൺ ചക്രവർത്തി ചൂണ്ടിക്കാട്ടി. ദിവസ വേതനക്കാരായ കോടിക്കണക്കിന്​ അസംഘടിത തൊഴിലാളികൾ, വീടുകളിലെ ഉയർന്ന ജനസാന്ദ്രത, നഗര ഗ്രാമീണ വ്യത്യാസം, പ്രായം കുറഞ്ഞ ജനസംഖ്യ എന്നിവ കണക്കിലെടുക്കുമ്പോൾ കടുത്ത ലോക്​ഡൗണിന്​ പകരം സമതുലിതവും മാനുഷികവുമായ സമീപനമാണ്​ രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നത്.

5-6 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്​ നടപ്പാക്കണമെന്ന​ വാദത്തിൽ ഉറച്ചു നിൽക്കുന്നു. മുൻ ധനമന്ത്രി പി. ചിദംബരവും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്​. യുക്തിസഹജമായ ചെലവ്, ഉയർന്ന കടം വാങ്ങൽ, കൂടുതൽ പണം അച്ചടിക്കൽ എന്നിവയിൽനിന്ന് ഇതിനാവശ്യമായ പണം കണ്ടെത്താൻ കഴിയും. തൊഴിലാളികൾക്ക് പ്രത്യേകപാക്കേജ്​ അനുവദിക്കണം -പ്രവീൺ ചക്രവർത്തി പറഞ്ഞു.

Latest Video

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresscovid 19lockdown
News Summary - Extreme lockdown was an immediate response -congress
Next Story