Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആറു തവണ പോസിറ്റിവ്​;...

ആറു തവണ പോസിറ്റിവ്​; രണ്ടുവട്ടം നെഗറ്റിവ്​; ഒരിക്കൽ അവ്യക്തം; ഇതാ വിചിത്രമായൊരു കോവിഡ്​ കേസ്​

text_fields
bookmark_border
ആറു തവണ പോസിറ്റിവ്​; രണ്ടുവട്ടം നെഗറ്റിവ്​; ഒരിക്കൽ അവ്യക്തം; ഇതാ വിചിത്രമായൊരു കോവിഡ്​ കേസ്​
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: 32 ദി​വ​സ​ത്തെ ആ​ശു​പ​ത്രി​വാ​സം, കോ​വി​ഡ്​ പ​രി​ശോ​ധ​ന​യി​ൽ ആ​റു​ത​വ​ണ പോ​സി​റ്റി​വ ്, ഒ​രു ത​വ​ണ നി​ഗ​മ​ന​ത്തി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ, ര​ണ്ടു​ത​വ​ണ ഫ​ലം നെ​ഗ​റ്റി​വ്... എ​ന്നി​ട്ടും അ​ഹ് ​​മ​ദാ​ബാ​ദി​ലെ പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ത​ന്നെ.

കോ​വി​ഡ്​ ല​ക്ഷ​ണ​ങ്ങ​ളോ​ടെ അ​മേ​രി​ക്ക​യി​ൽ​ നി​ന്നെ​ത്തി അ​ഹ്​​മ​ദാ​ബാ​ദി​ലെ സ​ർ​ദാ​ർ പ​​ട്ടേ​ൽ ആ​ശു​പ​​​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട 21കാ​ര ി​ക്കാ​ണ്​ വി​ചി​ത്ര രോ​ഗാ​വ​സ്ഥ. പെ​ൺ​കു​ട്ടി​യു​ടെ ഡ്രൈ​വ​റും 27 ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​ണ്.

ഇ​ദ്ദേ​ഹ​ത്തി​​െൻറ അ​വ​സാ​ന പ​രി​ശോ​ധ​ന​ഫ​ലം പോ​സി​റ്റി​വാ​ണ്. ഇ​രു​വ​രെ​യും ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. പ്ര​ത്യേ​ക കേ​സ്​ എ​ന്ന നി​ല​യി​ൽ ഇ​രു​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ​ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തെ​യും പു​ണെ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​നെ​യും അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്​ അ​ധി​കൃ​ത​ർ.

മാ​ർ​ച്ച്​ 17നാ​ണ്​ ആ​ദ്യം കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്. 23ന്​ ​വീ​ണ്ടും പോ​സി​റ്റി​വ്​ ആ​യി. ശേ​ഷം 27ന്​ ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫ​ലം നെ​ഗ​റ്റി​വ്. എ​ന്നാ​ൽ, മാ​ർ​ച്ച്​ 29, ഏ​പ്രി​ൽ മൂ​ന്ന്, ഏ​ഴ്​ തീ​യ​തി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റി​വ്​​ത​ന്നെ കാ​ണി​ച്ചു.

ഏ​പ്രി​ൽ 12ന്​ ​ഫ​ല​ത്തി​ൽ അ​വ്യ​ക്​​ത​ത എ​ന്നു രേ​ഖ​പ്പെ​ടു​ത്തി. 13ന്​ ​വീ​ണ്ടും പോ​സി​റ്റി​വ്​ കാ​ണി​ച്ചെ​ങ്കി​ലും അ​വ​സാ​നം 16ന്​ ​ല​ഭി​ച്ച ഫ​ല​ത്തി​ൽ നെ​ഗ​റ്റി​വും കാ​ണി​ച്ചു. വി​ചി​ത്ര കേ​സി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്ക്​ ഒ​രു​ങ്ങു​ക​യാ​ണ്​ അ​ധി​കൃ​ത​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ahmedabadnational news
News Summary - extra ordinary covid case in gujrat
Next Story