Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപടക്കനിര്‍മാണ ശാലയില്‍...

പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; അഞ്ചു മരണം

text_fields
bookmark_border
പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; അഞ്ചു മരണം
cancel

ചെന്നൈ: വില്ലുപുരത്തിനടുത്ത് തുരയ്യൂര്‍ ഗ്രാമത്തില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പെട്ടവരെ പുതുച്ചേരി ജിപ്മെര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ കഴിയുന്ന ഏഴുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരില്‍ ആറുപേര്‍ സ്ത്രീകളാണ്. പടക്കനിര്‍മാണം നടന്ന കെട്ടിടം പൂര്‍ണമായും നിലംപൊത്തി. കെട്ടിടാവശിഷ്ടങ്ങളില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നിര്‍മാണശാലക്കു സമീപം ജനങ്ങള്‍ കൂട്ടമായി നില്‍ക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:explosion
News Summary - explosion
Next Story