കശ്മീർ: സ്കൂളിൽ സ്ഫോടനം; 12 വിദ്യാർഥികൾക്ക് പരിക്ക്
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ പുൽവാമ ജില്ലയിൽ സ്വകാര്യ സ്കൂളിൽ ക്ലാസ് റൂമിലുണ്ടായ സ ്േഫാടനത്തിൽ 12 വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. കകപൊര മേഖലയിലെ നർബാൽ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഫലായെ മില്ലത്ത് സ്കൂളിലാണ് ബുധനാഴ്ച ഉച്ചക്ക് 2.30ഒാടെ സ്ഫോടനമുണ്ടായെതന്ന് പൊലീസ് അറിയിച്ചു.
10ാം ക്ലാസിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. ക്ലാസ് നടന്നുകൊണ്ടിരിക്കെയായിരുന്നു സ്ഫോടനമെന്ന് സ്കൂളിലെ അധ്യാപകൻ ജാേവദ് അഹ്മദ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
അതിനിടെ, ബദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ടു തീവ്രവാദികളെ വധിച്ചു. സ്ഥലത്തുനിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി സൈന്യം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
