കാഞ്ചിപുരത്തിന് സമീപം പടക്ക ഗോഡൗണിന് തീപിടിച്ച് ഒമ്പതു മരണം
text_fieldsചെന്നൈ: കാഞ്ചിപുരത്തിന് സമീപം പടക്ക ഗോഡൗണിന് തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ ഒമ്പതു തൊഴിലാളികൾ മരിച്ചു. ബുധനാഴ്ച ഉച്ചക്ക് കാഞ്ചിപുരം കുരുവിമല വളത്തോട്ടത്തിലെ നരേൻ ക്രാക്കേഴ്സ് യൂനിറ്റിലാണ് അപകടമുണ്ടായത്. അഞ്ചുപേർ സംഭവസ്ഥലത്ത് മരിച്ചു.16 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ ഗജേന്ദ്രൻ, ഭൂപതി, വിജയ, ശശികല, സുദർശൻ, മുരുകൻ, ദേവി എന്നിവരെ തിരിച്ചറിഞ്ഞു.
പുറത്ത് ഉണക്കാനിട്ടിരുന്ന പടക്കത്തിന് തീപിടിച്ച് തൊട്ടടുത്ത ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിലേക്കും പടരുകയായിരുന്നു. ഉടനടി അഗ്നിശമന രക്ഷാസേനയും പൊലീസും സ്ഥലത്തെത്തി അര മണിക്കൂർ പരിശ്രമത്തിനുശേഷം തീയണച്ചു. നാല് കെട്ടിടങ്ങൾ നിലംപൊത്തി. ഗോഡൗണിൽ പൊള്ളലേറ്റ് കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷിച്ച് ചെങ്കൽപ്പട്ട്, കാഞ്ചിപുരം എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തിച്ചു. അറിയിച്ചു. മൊത്തം 27 തൊഴിലാളികളാണ് ജോലിചെയ്തിരുന്നത്. പടക്ക നിർമാണ യൂനിറ്റുടമ നരേന്ദ്രൻ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

