തെലങ്കാനയിലെ ഔഷധ നിർമാണ ഫാക്ടറിയിൽ സ്ഫോടനം; മരണം 46 ആയി
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 46 ആയി. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ വ്യാഴാഴ്ച മരിച്ചു. അപകടത്തിൽ പരിക്കേറ്റ എട്ട് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ഇനി എട്ട് പേരെ കണ്ടെത്താൻ ഉണ്ടെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് പറഞ്ഞു. കാണാതായവരെക്കുറിച്ചുള്ള തുടർ നടപടികൾക്കായി ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
പശമൈലാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സിഗാച്ചി ഫാർമ കമ്പനിയുടെ പ്ലാന്റിലാണ് സ്ഫോടനമുണ്ടായത്. രാസപ്രവർത്തനം മൂലമാണ് സ്ഫോടനമെന്നാണ് പ്രഥാമിക നിഗമനം. ആ സമയത്ത് 150 തോളം പേർ ഉണ്ടായിരുന്നു. സ്‌ഫോടനത്തിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ ദൂരേക്ക് തെറിച്ചു. റിയാക്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് കെട്ടിടം മുഴുവൻ തീപിടിക്കുകയായിരുന്നു.
മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാറും കമ്പനിയും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഗുരുതര പരിക്കേറ്റവർക്ക് 10 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് അഞ്ചുലക്ഷം രൂപയും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

