Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ പടക്കനിർമാണശാലയിൽ പൊട്ടിത്തെറി; മൂന്നു വയസുകാരിയുൾപ്പെടെ നാലുമരണം

text_fields
bookmark_border
യു.പിയിൽ പടക്കനിർമാണശാലയിൽ പൊട്ടിത്തെറി; മൂന്നു വയസുകാരിയുൾപ്പെടെ നാലുമരണം
cancel

ഫിറോസബാദ്: ഉത്തർപ്രദേശിലെ ഫിറോസബാദിൽ പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർ മരിച്ചു. മരിച്ചവരിൽ മൂന്നുവയസുള്ള പെൺകുട്ടിയും സ്ത്രീയുമുണ്ട്. ഫിറോസബാദിലെ നൗഷേരയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ കെട്ടിടം തകർന്നു. കെട്ടിടത്തിൽ വൻതോതിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പത്തുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്​റ്റ്മോർട്ടത്തിനയച്ചു.

കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കാൻ തിരച്ചിൽ തുടരുകയാണ്. അഗ്നിരക്ഷ സേന, ദുരന്തനിവാരണ സേന എന്നിവയും സ്ഥലത്തുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Explosion at firecracker factory in up four dead
Next Story