ലക്നോവിൽ പടക്ക ഫാക്ടറിയിൽ പൊട്ടിത്തെറി; രണ്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്
text_fieldsലക്നോവിൽ നടന്ന പടക്ക ഫാക്ടറി സ്ഫോടനം
ലക്നോ: ഉത്തർപ്രദേശിലെ ഗുഡംബ എന്ന ഗ്രാമത്തിൽ വീട്ടിൽ നടത്തിയിരുന്ന പടക്ക ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ചു; അഞ്ചു പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിൽ ഈ വീടിനോട് ചേർന്നുള്ള ഏതാനും വീടുകൾക്കും നാശനഷ്ടങ്ങൾ നേരിട്ടു.
തകർന്ന വീടിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് എത്തി രക്ഷിക്കുകയായിരുന്നു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല മിസ്ട്രേറ്റ് വിശാഖ് ജി പറഞ്ഞു.സ്ഫോടനം നടന്ന വീടിനോടു ചേർന്നുള്ള നാല് വീടുകൾക്കാണ് തകർച്ച നേരിട്ടത്.
പരിക്കേറ്റവർക്ക് അടിയന്തര ചികിൽസ നൽകുന്നതി നാണ് മുൻഗണന നൽകുന്നതെന്ന് ജില്ല മജിസ്ട്രേറ്റ് പറഞ്ഞു. അത് ചെയ്ത ശേഷം മാത്രമേ സംഭവത്തിന്റെ കാരണമോ പടക്കനിർമാണശാല നേരാംവണ്ണം ഉള്ളതാണോ അതോ അനധികൃതമായി നടത്തിയിരുന്നതാണോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽ മരിച്ചവർക്ക് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ആദരാഞ്ജലിയർപ്പിച്ചു. സംഭവസ്ഥലത്ത് എത്രയും വേഗം എത്തി അടിയന്തര നടപടികൾക്ക് നേതൃത്വം നൽകാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

