Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധുരക്ക്​ സമീപം...

മധുരക്ക്​ സമീപം സ്വകാര്യ പടക്ക നിർമാണ കേന്ദ്രത്തിൽ പൊട്ടിത്തെറി; അഞ്ച്​ മരണം

text_fields
bookmark_border
മധുരക്ക്​ സമീപം സ്വകാര്യ പടക്ക നിർമാണ കേന്ദ്രത്തിൽ പൊട്ടിത്തെറി; അഞ്ച്​ മരണം
cancel

ചെന്നൈ: മധുര തിരുമംഗലം വടക്കംപട്ടി അഴകുസിറൈ ​ഗ്രാമത്തിലെ സ്വകാര്യ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ സ്​ഫോടനത്തിൽ സ്ത്രീ ഉൾപ്പെടെ അഞ്ച്​ തൊഴിലാളികൾ മരിച്ചു. 13 പേർക്ക്​ പരിക്കേറ്റു.

വ്യാഴാഴ്ച ഉച്ചക്ക്​ ഒന്നരയോടെ ഉണ്ടായ പൊട്ടിത്തെറിയിൽ വല്ലരസു, ഗോപി, വിക്കി, അമ്മാസി, പ്രേമ എന്നിവർ സംഭവസ്ഥലത്ത്​ മരിച്ചു. മൂന്ന്​ കെട്ടിടങ്ങളിലെ വെടിമരുന്ന്​ ഗോഡൗണുകളിൽ ജോലി ചെയ്തിരുന്നവരാണ്​ അപകടത്തിൽപ്പെട്ടത്​. മൃതദേഹങ്ങൾ ചിന്നിചിതറിയ നിലയിലാണ്​ കണ്ടെടുത്തത്​. കെട്ടിടങ്ങൾ നിലംപരിശായിരുന്നു.

അഗ്​നിശമന രക്ഷാ സേനയും നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തി. പരിക്കേറ്റവരെ മധുര രാജാജി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഉയർന്നേക്കുമെന്നും ആശങ്കയുണ്ട്​.

തൊഴിലാളികളിൽ ഭൂരിഭാഗവും ഉച്ചഭക്ഷണത്തിനായി പോയിരുന്നതിനാൽ ആളപായം കുറഞ്ഞതായി പൊലീസ്​ അറിയിച്ചു. വെടിമരുന്ന്​ മിശ്രിതം തയാറാക്കുന്നതിനിടെ ഉണ്ടായ തീപിടിത്തമാണ്​ അപകടത്തിന്​ കാരണമായതെന്ന്​ കരുതുന്നു. റവന്യു- പൊലീസ്​ അധികൃതർ അന്വേഷണം നടത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - explosion at a private firecracker manufacturing facility near Madurai
Next Story