അടിയന്തരാവസ്ഥയിൽ ഇടിച്ചു നിരത്തിയ ഉർദു സ്കൂളിന് 40 വർഷത്തിനു ശേഷം നീതി
text_fieldsന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ ഉച്ചസ്ഥായിയിൽ ഇടിച്ചുനിരത്തിയിട്ടും പ്രതിരോധത്തിെൻറ പ്രതിബിംബമാണ് ബാറാ ഹിന്ദു റാവു, സാരായ് ഖലീൽ പ്രദേശങ്ങളിലെ ന്യൂനപക്ഷവിഭാഗകുട്ടികളെ ഉർദുമാധ്യമത്തിൽ പഠിപ്പിക്കുന്ന ഖൗമി സ്കൂൾ. തകര ഷീറ്റുകൾക്ക് താഴെ ചുട്ടുപൊള്ളുന്നതും തണുത്ത് വിറക്കുന്നതുമായ കാലാവസ്ഥയിൽ 40 വർഷം പിടിച്ചുനിന്ന സ്കൂളിന് ഒടുവിൽ നീതി. സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ 1976 ജൂൺ 30ന് ഇടിച്ചുനിരത്തിയ സ്കൂളിന് ഭൂമി നൽകാൻ ഡൽഹി ഹൈേകാടതി വിധിച്ചു. ഡൽഹി സംസ്ഥാന സർക്കാർ ഉന്നയിച്ച ന്യായവാദമെല്ലാം തള്ളി, ചീഫ് ജസ്റ്റിസിെൻറ ചുമതല വഹിക്കുന്ന ഗീത മിത്തൽ ഡിസംബർ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.
സാരായ് ഖലീലിലാണ് 1976 ൽ സ്കൂളുണ്ടായിരുന്നത്. സ്കൂൾ അധികൃതരോട് കൂടിയാലോചിച്ച് പുതിയ സ്ഥലം കണ്ടെത്തണമെന്നാണ് ഡൽഹി െലഫ്റ്റനൻറ് ഗവർണറോട് കോടതി നിർദേശിച്ചിരിക്കുന്നത്. സാമൂഹികപ്രവർത്തകയായ ഫിറോസ് ബക്ത് അഹമ്മദ് സമർപ്പിച്ച ഹരജി പരിഗണിച്ച കോടതി ഡൽഹി വികസന അതോറിറ്റി, ഡൽഹി സർക്കാർ, വഖഫ് ബോർഡ് ഉൾപ്പെടെയുള്ളവർ ബാറാ ഹിന്ദു റാവു, സാരായ് ഖലീൽ പ്രദേശങ്ങളിലെ പാവപ്പെട്ട കുട്ടികൾക്ക് ഇത്രകാലവും വിദ്യാഭ്യാസ അവകാശം നിഷേധിച്ചത് എന്തുകൊണ്ടെന്ന് പ്രത്യേക റിപ്പോർട്ട് സമർപ്പിക്കാനും നിർേദശിച്ചു. കേന്ദ്രസർക്കാറും ലെഫ്റ്റനൻറ് ഗവർണറും സംസ്ഥാനസർക്കാറും തമ്മിലുള്ള തർക്കത്തിൽപെട്ട് പാവപ്പെട്ട വിദ്യാർഥികളുടെ താൽപര്യം അവഗണിച്ചെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അത്യാബ് സിദ്ദീഖി വാദിച്ചു.
എന്നാൽ, ഡൽഹി സർക്കാറിന് വേണ്ടി ഹാജരായ സഞ്ജയ് ഘോഷ്, ഇൗ വിദ്യാലയത്തിലെ കുട്ടികളെ മറ്റ് സർക്കാർ സ്കൂളിൽ ഉൾപ്പെടുത്താമെന്ന് ചൂണ്ടിക്കാട്ടി.
പക്ഷേ, ഇൗ സ്കൂൾ മുസ്ലിം വിദ്യാർഥികൾക്ക് വേണ്ടിയുള്ളതായിരുന്നുവെന്നും അവരെ മറ്റ് പൊതുവിദ്യാലയത്തിൽ ചേർക്കുന്നത് സാംസ്കാരികവും മതപരവുമായ പ്രശ്നം സൃഷ്ടിക്കുമെന്നും സിദ്ദീഖി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
