Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​െഎഫോൺ നിർമാണ...

​െഎഫോൺ നിർമാണ കമ്പനിയിലെ അക്രമത്തിലേക്കു​ വഴിവെച്ചത്​ കടുത്ത അനീതിയും ചൂഷണവും

text_fields
bookmark_border
​െഎഫോൺ നിർമാണ കമ്പനിയിലെ അക്രമത്തിലേക്കു​ വഴിവെച്ചത്​ കടുത്ത അനീതിയും ചൂഷണവും
cancel

ബംഗളൂരു: തായ്​വാനീസ്​ കമ്പനി വിസ്​ട്രണി​െൻറ കോലാറിലെ ​െഎഫോൺ നിർമാണ യൂനിറ്റിൽ തൊഴിലാളി പ്രതിഷേധം അക്രമത്തിൽ കലാശിച്ച സംഭവത്തിൽ അഖിലേന്ത്യ സെൻട്രൽ കൗൺസിൽ ഒാഫ്​ ട്രേഡ്​ യൂനിയൻസ്​ (എ.​െഎ.സി.സി.ടി.യു) വസ്​തുതാന്വേഷണ റ​ിപ്പോർട്ട്​ തയാറാക്കി. തൊഴിലാളികൾക്കുനേരെ കമ്പനിയിൽ നടന്നിരുന്ന കടുത്ത അനീതിയും ചൂഷണവുമാണ്​ അക്രമത്തിലേക്ക്​ വഴിവെച്ചതെന്നാണ്​ വസ്​തുതാന്വേഷണ റിപ്പോർട്ടി​െൻറ ഉള്ളടക്കം. കമ്പനിയിലെ തൊഴിലാളികളെ നേരിട്ടുകണ്ടാണ്​ റിപ്പോർട്ട്​ തയാറാക്കിയതെന്ന്​ അവർ പറഞ്ഞു.

കോലാർ നരസിപുര വ്യവസായ മേഖലയിൽ സ്​ഥിതി ചെയ്യുന്ന വിസ്​ട്രൺ കമ്പനിയിലെ 10,000ത്തോളം ജീവനക്കാർ കരാർ തൊഴിലാളികളാണ്​. വിസ്​ട്രൺ കമ്പനി അധികൃതർ തന്നെ ഇൻറർവ്യൂ നടത്തിയാണ്​ ഇവരെ ജോലിക്കെടുത്തതെങ്കിലും കോൺ​ട്രാക്​ടർമാർക്കു​ കീഴിലാണ്​ നിയമനമെന്ന്​ ജോലി ഉത്തരവിൽ പറയുന്നു. ഇത്തരത്തിൽ ആറ്​ കരാറുകാർ കമ്പനിക്കു​ കീഴിലുണ്ടെന്ന്​ റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇൗ കോൺ​ട്രാക്​ടർമാരുടെ പേരുകൾ മാത്രമാണ്​ രേഖകളിലുള്ളതെന്നും സ്​ഥിരനിയമനം ഒഴിവാക്കാനും അവരുടെ അവകാശങ്ങൾ തടയാനും വിസ്​ട്രൺ കമ്പനി സ്വീകരിച്ച തന്ത്രമാണിതെന്നും എ.​െഎ.സി.സി.ടി.യു പറയുന്നു.

അവകാശങ്ങളെക്കുറിച്ച്​ സംസാരിക്കാൻ പല തൊഴിലാളികളും ഭയപ്പെടുകയാണ്​. ദിനേന 12 മണിക്കൂറാണ്​ ജോലി ഷിഫ്​റ്റ്​. മുടങ്ങിക്കിടക്കുന്ന ശമ്പളവും അധികസമയം ജോലി ചെയ്യുന്നതിനുള്ള വേതനവും നൽകണമെന്ന്​ പലതവണ ജോലിക്കാർ ആവശ്യപ്പെട്ടിട്ടും കമ്പനി ഉദ്യോഗസ്​ഥർ ചെവിക്കൊണ്ടില്ലെന്ന്​ റിപ്പോർട്ടിൽ പറയുന്നു. കർണാടക, തമിഴ്​നാട്​, ആന്ധ്ര എന്നിവിടങ്ങളിൽനിന്നുള്ളവരാണ്​ കൂടുതൽ ജീവനക്കാരും. തുടർന്ന്​ അറിയിപ്പ്​ ലഭിക്കുന്നതുവരെ ഡ്യൂട്ടിയിൽ പ്രവേശിക്കേണ്ടതില്ലെന്നാണ്​ തൊഴിലാളികൾക്ക്​ മേലുദ്യോഗസ്​ഥരിൽനിന്ന്​ മൊബൈൽ ഫോണിൽ ലഭിച്ച സന്ദേശം. തങ്ങളുടെ ജോലിയെക്കുറിച്ചും​ മുടങ്ങിക്കിടക്കുന്ന ശമ്പളത്തെക്കുറിച്ചും അവർ ആശങ്കാകുലരാണ്​. തൊഴിലാളികളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരും ദലിതരുമാണ്​. അവരുടെ തൊഴിൽപ്രശ്​നങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന്​ ​എ.​െഎ.സി.സി.ടി.യു ആവശ്യപ്പെട്ടു. അക്രമസംഭവത്തിനുശേഷം കമ്പനി പരിസരത്ത്​ പൊലീസ്​ സുരക്ഷ ഏർപ്പെടുത്തിയിരുന്നു​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:I PhoneWistron plant
News Summary - exploitation led to violence in the phone manufacturing company
Next Story