Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാഗ്രതൈ; കോവിഡിന്‍റെ...

ജാഗ്രതൈ; കോവിഡിന്‍റെ രണ്ടാം വരവിൽ ​യുവാക്കൾക്കും രക്ഷയില്ല

text_fields
bookmark_border
covid india
cancel

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗത്തേ നേരിട്ടുകൊണ്ടിരിക്കുകയാണ്​ രാജ്യം. മഹാമാരിയുടെ ആദ്യ വരവിനേക്കാൾ അതിഭീകരമാണ്​ രണ്ടാം വരവെന്നാണ്​​ വിദഗ്​ധർ സാക്ഷ്യപ്പെടുത്തുന്നത്​​.

രണ്ടാം തരംഗത്തിൽ പ്രായമായവരേക്കാൾ യുവാക്ക​ളിലാണ്​ രോഗം ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്യുന്നതെന്ന്​ ഡൽഹി കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ഡയഗനോസ്റ്റിക്​ ലാബിലെ വിദഗ്​ധ പറഞ്ഞു. കോവിഡ്​ വ്യാപനത്തിന്‍റെ തുടക്ക കാലത്ത്​ കാണിച്ച ലക്ഷണങ്ങളിലും സമൂലമായ മാറ്റം കാണിക്കുന്നുണ്ടെന്ന്​ അവർ ചൂണ്ടിക്കാട്ടുന്നു.

'പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോൾ ധാരാളം ചെറുപ്പക്കാരാണ്​ കോവിഡ് പോസിറ്റീവായി മാറുന്നത്​. ഇത്തവണ ലക്ഷണങ്ങൾ വ്യത്യസ്തമാണ്. വരണ്ട വായ, ചെറുകുടൽ സംബന്ധിയായ പ്രശ്നങ്ങൾ, ഓക്കാനം, കണ്ണുകൾ ചുവക്കുക, തലവേദന എന്നീ ലക്ഷണങ്ങളാണ്​ കണ്ടുവരുന്നത്​. ആരും പനിയുള്ളതായി പറയുന്നില്ല' -ജെനസ്​ട്രിങ്​സ്​ ഡയഗനോസ്റ്റിക്​ സെന്‍റർ ഫൗണ്ടർ ഡയറക്​ടർ ഡേ. ഗൗരി അഗർവാൾ പറഞ്ഞു.

രോഗബാധിതരിൽ 65 ശതമാനം ആളുകളും 45 വയസ്സിൽ താഴെ​യുള്ളവരാണെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

'രണ്ടാം തരംഗത്തിൽ 12നും 15നും താഴെ പ്രായമുള്ള കുട്ടികളിൽ വരെ രോഗം റിപ്പോർട്ട്​ ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല' -മഹാരാഷ്​ട്ര കോവിഡ്​ ടാസ്​ക്​ ഫോഴ്​സ്​ അംഗമായ ഖുഷ്​റവ്​ ഭജൻ പറയുന്നു.​

രണ്ട്​ തവണ ജനിതകമാറ്റം സംഭവിച്ച വൈറസ്​ വകഭേദങ്ങളാണ്​ ഇപ്പോൾ കണ്ടുവരുന്നതെന്നും ഇവ കൂടുതൽ അപകടകാരിയാണെന്നും ഡോക്​ടർമാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്​.

കോവിഡ്​ വ്യാപനം കൂടിയ സാഹചര്യത്തിൽ പല സംസ്​ഥാനങ്ങളും വാരാന്ത്യ ലോക്​ഡൗണും നൈറ്റ്​ കർഫ്യൂവും ഏർപെടുത്തി​. എന്നാൽ ഇവ മതിയാകില്ലെന്നും ദീർഘകാലത്തേക്ക്​ ലോക്​ഡൗൺ ഏർപെടുത്തിയാൽ മാത്രമേ കോവിഡ്​ വ്യാപനം പിടിച്ചുകെട്ടാൻ സാധിക്കൂവെന്നും​ ഡൽഹി ​ശ്രീ ഗംഗാറാം ആശുപത്രിയിലെ ശ്യാം അഗർവാൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid symptoms​Covid 19young peoplecovid second wave
News Summary - Experts states this time More young people testing Covid positive, showing different symptoms
Next Story