പെഗസസ് ചാരവൃത്തിക്ക് തെളിവുമായി വിദഗ്ധർ സുപ്രീംകോടതി സമിതിയിൽ
text_fieldsന്യൂഡൽഹി: ഇസ്രായേൽ കമ്പനിയുടെ ചാര സോഫ്റ്റ്വെയർ 'പെഗസസ്' മൊബൈലുകളിൽ ചാരവൃത്തിക്ക് ഉപയോഗിച്ചതായി വിദഗ്ധർ സുപ്രീംകോടതി സമിതിക്ക് മുമ്പാകെ ബോധിപ്പിച്ചു. ചാരവൃത്തിക്ക് ഇരയായവർക്കുവേണ്ടി പരിശോധന നടത്തിയ വിദഗ്ധർ തങ്ങളുടെ പക്കലുള്ള ഫോറൻസിക് തെളിവുകളും സമിതിക്ക് സമർപ്പിച്ചു.
ചാരവൃത്തിക്കിരയായ ഏഴുപേരുടെ ഐഫോണുകൾ പരിശോധിച്ച സൈബർ സുരക്ഷ വിദഗ്ധൻ ഇതു സംബന്ധിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അതിനുശേഷമാണ് സമിതി മുമ്പാകെ മൊഴി നൽകിയത്. തങ്ങൾ പരിശോധിച്ചവയിലെ രണ്ട് മൊബൈൽ ഫോണുകളിൽനിന്ന് ഫോറൻസിക് ടൂൾ ഉപയോഗിച്ച് 'പെഗസസ്' സ്പെയർ വെയർ കണ്ടെത്തിയെന്ന് വിദഗ്ധൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

