Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരാവലി സമിതിയുടെ...

അരാവലി സമിതിയുടെ നിഷ്പക്ഷതയിൽ ആശങ്ക പ്രകടിപ്പിച്ച് വിദഗ്ധർ

text_fields
bookmark_border
അരാവലി സമിതിയുടെ നിഷ്പക്ഷതയിൽ   ആശങ്ക പ്രകടിപ്പിച്ച് വിദഗ്ധർ
cancel

ന്യൂ​ഡ​ൽ​ഹി: അ​രാ​വ​ലി മ​ല​നി​ര​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടെ നി​ഷ്പ​ക്ഷ​ത​യി​ലും പ​ദ​വി​യി​ലും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് പ​രി​സ്ഥി​തി വി​ദ​ഗ്ധ​രും മു​ൻ ഐ.​എ.​എ​സ്, ഐ.​എ​ഫ്.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും രം​ഗ​ത്ത്. ഖ​ന​ന അ​നു​കൂ​ല നി​ല​പാ​ടു​ള്ള​വ​രും വ​നം സം​ര​ക്ഷ​ണ ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കാ​ത്ത ച​രി​ത്ര​മു​ള്ള​വ​രും സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സ​മി​തി കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണെ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ് പൊ​തു​വേ​യു​ള്ള​തെ​ന്ന് മു​ൻ ഐ.​എ​ഫ്.​എ​സ് ഓ​ഫി​സ​റും കേ​ര​ള​ത്തി​ലെ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​റു​മാ​യി​രു​ന്ന പ്ര​കൃ​തി ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു. സ​മി​തി​യി​ലെ ഒ​രം​ഗം മി​ന​റ​ൽ-​മൈ​നി​ങ് പ​ര്യ​വേ​ക്ഷ​ണ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​നാ​ണ്. ഫോ​റ​സ്റ്റ് സ​ർ​വേ ഓ​ഫ് ഇ​ന്ത്യ മു​ൻ ഡി.​ജി ആ​യി​രു​ന്ന മ​റ്റൊ​രം​ഗം, മു​മ്പ് സം​ര​ക്ഷി​ത വ​ന​ങ്ങ​ളു​ടെ ജി​യോ-​റ​ഫ​റ​ൻ​സി​ങ്ങും വ​ന്യ​ജീ​വി​ക​ളു​ടെ സ​ഞ്ചാ​ര​പാ​ത​ക​ൾ ക​ണ്ടെ​ത്ത​ലും സം​ബ​ന്ധി​ച്ച കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട വ്യ​ക്തി​യാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​രാ​വ​ലി കു​ന്നു​ക​ൾ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള ഒ​രം​ഗം പോ​ലും സ​മി​തി​യി​ൽ ഇ​ല്ലാ​ത്ത​തും വ​ന്യ​ജീ​വി മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രു​ടെ അ​ഭാ​വ​വും പോ​രാ​യ്മ​യാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. അ​രാ​വ​ലി കു​ന്നു​ക​ളു​ടെ ശാ​സ്ത്രീ​യ നി​ർ​വ​ച​ന​വും അ​തി​ർ​ത്തി നി​ർ​ണ​യ​വും സ്വ​ത​ന്ത്ര​മാ​യി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി 2026 ജൂ​ൺ മൂ​ന്നി​നാ​ണ് റി​സ​ർ​ച് ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ കാ​ഞ്ച​ൻ ദേ​വി അ​ധ്യ​ക്ഷ​യാ​യ അ​ഞ്ചം​ഗ ഉ​ന്ന​താ​ധി​കാ​ര സ​മി​തി രൂ​പ​വ​ത്ക​രി​ച്ച​ത്. മ​ല​നി​ര​ക​ളു​ടെ ശാ​സ്ത്രീ​യ നി​ർ​വ​ച​നം സ്വ​ത​ന്ത്ര​മാ​യി വി​ശ​ക​ല​നം ചെ​യ്ത് 2026 ആ​ഗ​സ്റ്റ് 31ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:miningsuprme curtAravalli Hills
News Summary - Experts express concern over the impartiality of the Aravalli Committee
Next Story