പാർട്ടി പുറത്താക്കി; പിന്നാലെ ബി.ജെ.ഡി രാജ്യസഭാംഗം ബി.ജെ.പിയിൽ
text_fieldsന്യൂഡൽഹി: രാജ്യസഭാ എം.പി സുജീത് കുമാറിനെ ബി.ജെ.ഡിയിൽ (ബിജു ജനതാദൾ) നിന്നും പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. തന്നെ രാജ്യസഭയിലേക്ക് അയച്ച പാർട്ടിയെയും കലഹണ്ടി ജില്ലയിലെ ജനങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും സുജീത് കുമാർ നിരാശപ്പെടുത്തിയെന്ന് പാർട്ടി അധ്യക്ഷൻ നവീൻ പട്നായിക് പുറത്താക്കിയുള്ള പ്രസ്താവനയില്‍ പറഞ്ഞു.
ബി.ജെ.ഡിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ സുജീത് കുമാർ ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെയും മറ്റ് മുതിർന്ന പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. സുജീത് കുമാർ രാജ്യസഭയിൽനിന്നും രാജിവെച്ചതായി ബി.ജെ.പിയുടെ മുഖ്യ വക്താവ് അനിൽ ബലൂനി പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

