Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2026 യൂനിയൻ ബജറ്റിൽ...

2026 യൂനിയൻ ബജറ്റിൽ റെയിൽവേക്ക് പ്രതീക്ഷിക്കാവുന്ന അഞ്ച് സുപ്രധാന മാറ്റങ്ങൾ

text_fields
bookmark_border
2026 യൂനിയൻ ബജറ്റിൽ റെയിൽവേക്ക് പ്രതീക്ഷിക്കാവുന്ന അഞ്ച് സുപ്രധാന മാറ്റങ്ങൾ
cancel
Listen to this Article

ന്യൂഡൽഹി: 2026ലെ കേന്ദ്ര ബജറ്റിൽ കവചിന് കൂടുതൽ തുക അനുവദിച്ച് റെയിൽവേ സുരക്ഷക്ക് കൂടുതൽ ശ്രദ്ധ നൽകുമെന്നാണ് പ്രതീക്ഷ. മുതിർന്ന പൗരൻമാരടക്കമുള്ള റെയിൽവേ യാത്രികർ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ബജറ്റിനെ നോക്കിക്കാണുന്നത്.

മുതിർന്ന പൗരൻമാർക്ക് ഇളവുകൾ

കോവിഡ് കാലത്ത് നിർത്തി വെച്ചിരുന്ന മുതിർന്ന പൗരൻമാർക്കുള്ള യാത്രാ ഇളവുകൾ തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. നോൺ എസി ക്ലാസുകളിലോ അല്ലെങ്കിൽ 70 വയസ്സിനു മുകളിൽ ഉള്ളവർക്കോ ആയിരിക്കും ഇത് ലഭ്യമാവുക.

സുരക്ഷാ ഫണ്ട്

അടുത്തിടെയുണ്ടായ റെയിൽവേ അപകടങ്ങൾ കണക്കിലെടുത്ത് സുരക്ഷക്ക് കൂടുതൽ ഫണ്ട് അനുവദിച്ചേക്കും. സുരക്ഷാ ഫണ്ട് 25 ശതമാനം വർധനവ് ഉണ്ടായേക്കും.

കവച് 4.0

കവച് സംവിധാനത്തിന് വലിയ വിഹിതം അനുവദിക്കാൻ സാധ്യതയുണ്ട്. കവച് 4.0 വഴി 18,000 കിലോ മീറ്ററിൽ ടെൻഡർ ഉറപ്പിക്കാനാണ് റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്. അപകട സമയത്ത് ലോക്കോ പൈലറ്റിന് ബ്രേക്ക് ചെയ്യാൻ കഴിയാതെ വന്നാൽ ട്രെയിൻ ഓട്ടോമേറ്റിക് ആയി ബ്രേക്ക് ചെയ്യുന്നതാണ് കവച് സംവിധാനം.

വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ

ഇത്തവണത്തെ ബജറ്റിൽ 24 സ്ലീപ്പർ കോച്ചുള്ള സ്ലീപ്പർ ട്രെയിനുകളുടെ പൂർണ തോതിലുള്ള ഉൽപ്പാദനം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. രാജധാാനി എക്സ്പ്രസ് ദീർഘ ദൂര സർവീസാക്കി പ്രഖ്യാപിച്ചേക്കും.

തിരക്കൊഴിവാക്കാൻ കൂടുതൽ നോൺ എസി കോച്ചുകൾ

2025ൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് നോൺ എ.സി കോച്ചുകൾ 70 ശതമാനമായി വർധിപ്പിക്കുമെന്ന് പാർലമെന്‍റിൽ അവതരിപ്പിച്ചിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 17,000 നോൺ എസി കോച്ചുകൾ കൂടി കൊണ്ടു വരാനുള്ള പ്രത്യേക പ്രോജക്ട് നടക്കുന്നതാ‍യും അദ്ദേഹം അന്ന് അറിയിച്ചിരുന്നു. സാധാരണ യാത്രക്കാർക്ക് ട്രെയിൻ യാത്ര താങ്ങാനാവുന്ന തരത്തിൽ ഈ പദ്ധതിക്ക് ഔദ്യോഗിക രൂപം നൽകുമെന്നാണ് കരുതുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayunion budgetnirmala seetharamanLatest News
News Summary - expected railway reforms in union budget 2026
Next Story