Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാളെ മുതൽ മൂന്നുദിവസം...

നാളെ മുതൽ മൂന്നുദിവസം കനത്തമഴക്കും കാറ്റിനും സാധ്യത

text_fields
bookmark_border
നാളെ മുതൽ മൂന്നുദിവസം കനത്തമഴക്കും കാറ്റിനും സാധ്യത
cancel

ന്യൂഡൽഹി: ഞായറാഴ​്​ച വൈകീട്ട്​ മുതൽ മൂന്നു ദിവസത്തേക്ക്​ ഡൽഹിയിലും ഇന്ത്യയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലും കനത്തമഴക്കും ശക്​തമായ കാറ്റിനും സാധ്യതയുണ്ടെന്ന്​  കേന്ദ്ര കാലാവസ്​ഥ വിഭാഗത്തി​​െൻറ മുന്നറിയിപ്പ്​. 

മേയ്​ മൂന്നിനും അഞ്ചിനുമിടയിൽ വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മിക്ക മേഖലകളിലും കാലാവസ്​ഥ വിഭാഗം ഒാറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ഹരിയാന, ചണ്ഡീഗഡ്​, ഡൽഹി, ഉത്തർപ്രദേശ്​, ജമ്മുകശ്​മീർ, ഹിമാചൽ പ്രദേശ്​, ഉത്തരാഖണ്ഡ്​, രാജസ്​ഥാ​​െൻറ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്​തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക്​ ജാഗ്രത നിർദേശം നൽകി. 

മെഡിറ്ററേനിയൻ കടലിൽ ന്യൂനമർദം രൂപംകൊണ്ടതുമൂലം ഏപ്രിലിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ശക്​തമായ മഴ ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainheavy rainIMDIndia Newshailstorms
News Summary - Expect three days of heavy rain, from tomorrow: IMD
Next Story