വിജയ്‌ക്ക് വോട്ടുചെയ്യാൻ പ്രവാസി പ്രവാഹം; വിദേശത്തുനിന്നും എത്തുന്നത് പതിനായിരക്കണക്കിന് ആരാധകർ
text_fieldsവിജയ് ആരാധകരോടൊപ്പം (പഴയ ഫയൽ ചിത്രം)
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിനിനി ദിവസങ്ങൾ മാത്രം ബാക്കി. ഇത്തവണത്തെ തമിഴ്നാട് തെരഞ്ഞെടുപ്പ് ഇന്ത്യ മുഴുവൻ ഉറ്റു നോക്കുന്ന ഒന്നാണ്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സ്ഥാനാർത്ഥിത്വവും പ്രചരണത്തിനുമൊടുവിൽ ജനങ്ങൾ അവരുടെ നേതാവിനെ തീരുമാനിക്കുന്ന സമയമെത്തി. ഇപ്പോഴിത വിജയ്‌ക്ക് വോട്ടുചെയ്യാനായി ആയിരക്കണക്കിന് ആരാധകരാണ് വിദേശത്തുനിന്നും എത്തുന്നത് എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
വിദേശത്ത് നിന്നുള്ള വോട്ടർമാർ തമിഴ്‌നാട്ടിലേക്ക് എത്തിത്തുടങ്ങിയെന്ന് ടി.വി.കെ പ്രവർത്തകർ അറിയിച്ചു. ഏപ്രിൽ 23ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താൻ കുറഞ്ഞത് 500 പേരെങ്കിലും ഇതിനകം ദുബായിയിൽ നിന്ന് മാത്രമായി എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ എത്തിത്തുടങ്ങുമെന്നാണ് പാർട്ടി പ്രവർത്തകരുടെ വിലയിരുത്തൽ.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് പതിനായിരത്തിലധികം പ്രവാസികൾ തിരിച്ചെത്താൻ സാധ്യതയുണ്ട്. ടി.വി.കെ പാർട്ടിക്ക് വോട്ട് രേഖപ്പെടുത്താനാണ് പ്രവാസികളുടെ വരവ്. ടി.വി.കെ ആദ്യമായി നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കുന്നതിന്‍റെ ആവേശം വർധിച്ച് വരുന്ന സാഹചര്യത്തിലാണ്, വോട്ട് രേഖപ്പെടുത്താനുള്ള പ്രവാസികളുടെ വരവ് എന്നും അവർ വ്യക്തമാക്കുന്നു.
എന്നാൽ 2009 ൽ ദുബായിയിൽ രൂപീകരിച്ച നടൻ വിജയിയുടെ ആരാധക കൂട്ടായ്‌മയായ 'വിജയ് മക്കൾ ഇയക്കവു'മായി ബന്ധപ്പെട്ട പ്രവർത്തക പൂർണിമ 500 ഓളം പേർ വിജയ്‌ക്ക് വോട്ട് ചെയ്യാൻ ആദ്യ ഘട്ടത്തിൽ എത്തിയിട്ടുണ്ട്. പെരമ്പൂർ, വില്ലിവാക്കം, ടി നഗർ തുടങ്ങിയ മണ്ഡലങ്ങളിൽ സജീവമായി പ്രചാരണം നടത്തിവരികയാണെന്നും അവർ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷം മൂലം നിലവിലെ സാഹചര്യത്തിൽ പലർക്കും നാട്ടിൽ എത്താൻ സാധിച്ചിട്ടില്ല. പക്ഷേ കൂടുതൽ ആളുകൾ വരും ദിവസത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
അബുദാബി, കുവൈറ്റ്, ഷാർജ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നും ആളുകൾ വരുന്നുണ്ട്. നാട്ടിൽ തിരിച്ചെത്തുന്ന വോട്ടർമാർ വോട്ട് രേഖപ്പെടുത്താൻ മാത്രമല്ല, മറിച്ച് മണ്ഡലങ്ങളിലുടനീളം ടി.വി.കെ സ്ഥാനാർഥികൾക്കായി വോട്ടഭ്യർഥിക്കാനും പ്രചാരണത്തിലും പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് ഒരു രാഷ്‌ട്രീയ മാറ്റം അവർ ആഗ്രഹിക്കുന്നു. ആ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ബദലായി വിജയ്‌ക്ക് പിന്നിൽ അണിനിരക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

