ന്യൂഡൽഹി: കോണ്‍ഗ്രസിൽനിന്ന് യുവ തുർക്കികൾ പുറത്തുപോയതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് രാഹുൽ ഗാന്ധി. യുവ നേതാക്കൾ പുറത്തുപോകുന്നതുകൊണ്ട് പാർട്ടിക്ക് പ്രശ്നമുണ്ടാക്കില്ല, മാത്രമല്ല, പുതിയ നേതാക്കളുടെ സൃഷ്ടിക്ക് ഇത് ഉപകാരപ്പെടുമെന്നും രാഹുൽ പറഞ്ഞു.
മധ്യപ്രദേശിൽനിന്നും ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിൽ ചേർന്നതിന്റെയും രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ അതൃപ്തിയുടേയും പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരാമർശം. എന്നാൽ ആരുടെയും പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നില്ല പരാമർശമെന്നതും ശ്രദ്ധേയമാണ്.
കോണ്‍ഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻ.എസ്.യു.ഐയുമായി ഓൺലൈനിലൂടെ സംവദിക്കവെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.