എക്സിറ്റ് പോളുകൾ ബി.ജെ.പി ഓഫീസിൽ തയ്യാറാക്കിയത്; 226 സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് മമത ബാനർജി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളിക്കൊണ്ട് മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി രംഗത്ത്. എക്സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പി ഓഫീസിൽ നിർമിച്ചതാണെന്നും തൃണമൂൽ പ്രവർത്തകരുടെ മനോവീര്യം തകർക്കാനായി അക്കങ്ങൾ കെട്ടിച്ചമച്ചതാണെന്നും മമത കുറ്റപ്പെടുത്തി. മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തൃണമൂൽ കോൺഗ്രസ് 226-ലധികം സീറ്റുകൾ നേടി തകർപ്പൻ വിജയം കൈവരിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പ് വേളയിൽ ബി.ജെ.പി അവസാന കളി പുറത്തെടുത്തതായും, യഥാർത്ഥ കണക്കുകൾ പുറത്തുവിട്ടിരുന്നെങ്കിൽ ഓഹരി വിപണി തകർന്നടിയുമായിരുന്നുവെന്നും മമത പറഞ്ഞു. തന്റെ മണ്ഡലമായ ഭവാനിപൂരിൽ രാത്രി മുഴുവൻ റെയ്ഡുകൾ നടന്നതായി ആരോപിച്ച അവർ, വോട്ടെണ്ണൽ സമയത്ത് യാതൊരുവിധ അട്ടിമറികളും അനുവദിക്കില്ലെന്നും വ്യക്തമാക്കി. പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്നും വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകൾക്ക് കാവൽ നിൽക്കാൻ താൻ നേരിട്ട് ഇറങ്ങുമെന്നും വിഡിയോ സന്ദേശത്തിലൂടെ മമത ബാനർജി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

