തമിഴകത്ത് 'സ്റ്റാലിൻ തരംഗം' തുടരുമെന്ന് എക്‌സിറ്റ് പോളുകൾ; അണ്ണാ ഡി.എം.കെക്ക് കനത്ത തിരിച്ചടി, വിജയിക്ക് മികച്ച തുടക്കമെന്നും പ്രവചനം
text_fieldsചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സഖ്യം അധികാരം നിലനിർത്തുമെന്ന് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 സീറ്റുകൾ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മുന്നണി അനായാസം മറികടക്കുമെന്നാണ് മൂന്ന് പ്രധാന ഏജൻസികളും പ്രവചിക്കുന്നത്.
എകിസിറ്റ് പോൾ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഡി.എം.കെ സഖ്യം ഭൂരിപക്ഷം ഉറപ്പിക്കുമ്പോൾ, എടപ്പാടി പളനിസ്വാമിയുടെ അണ്ണാ ഡി.എം.കെ സഖ്യം വലിയ തകർച്ച നേരിടുമെന്നും കന്നി അങ്കത്തിനായി രാഷ്ട്രീയത്തിലേക്കിറങ്ങിയ നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) നിർണായക സ്വാധീനമാക്കുമെന്നും സർവേകൾ.
125 മുതൽ 145 സീറ്റുകൾ വരെ നേടി എം.കെ. സ്റ്റാലിന്റെ ഡി.എം.കെ സഖ്യം വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പീപ്പിൾസ് പൾസും പി-മാർക്കും പ്രവചിക്കുന്നു. അണ്ണാ ഡി.എം.കെ സഖ്യം 65 മുതൽ 85 സീറ്റുകൾ വരെയും വിജയുടെ ടി.വി.കെ 16-26 സീറ്റുകളും കീഴടക്കുമെന്നാണ് പി-മാർക്കിന്റെ വിലയിരുത്തൽ. അതേസമയം, അണ്ണാ ഡി.എം.കെ സഖ്യം 65-80 സീറ്റുകൾ വരെയും ടി.വി.കെ 18-24 സീറ്റുകളും നേടുമെന്നും പീപ്പിൾസ് പൾസും പ്രവചിക്കുന്നു.
മാട്രിസിന്റെ പ്രവചനത്തിലും ഡി.എം.കെ സഖ്യത്തിനാണ് മുൻതൂക്കം. 122-132 സീറ്റുകൾ ഡി.എം.കെ, 87-100 സീറ്റുകൾ അണ്ണാ ഡി.എം.കെ, 10-12 സീറ്റുകൾ ടി.വി.കെ, മറ്റുള്ളവർ 6 വരെ സീറ്റുകൾ എന്നിങ്ങനെ കൈവരിക്കുമെന്നാണ് മാട്രിസിന്റെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

