വോട്ടർമാരുടെ മനസ്സ് വായിച്ച് തയാറാക്കുന്ന എക്സിറ്റ് പോളുകൾ ചിലപ്പോൾ കൃത് യവും പലപ്പോഴും തെറ്റുമാകാറുമുണ്ട്. അഞ്ചു സംസ്ഥാനങ്ങളിലെ വോെട്ടടുപ്പ് കഴിഞ്ഞ തിനു തൊട്ടുപിന്നാലെ എക്സിറ്റ് പോൾ ഏജൻസികളുടെ കണക്കുകൂട്ടലുകൾക്കു പിന്നാലെ യായി തെരഞ്ഞെടുപ്പ് ഉത്സവമാക്കുന്നവർ. ഒാരോ സംസ്ഥാനത്തെയും പ്രവചനത്തിലെ നെല്ലും പതിരും തിരയാം.
മധ്യപ്രദേശിൽ ‘ഭൂരിപക്ഷ’ പ്രവചനം കൃത്യം
മധ്യപ്രദേശിൽ തൂക്ക ുമന്ത്രിസഭയെന്ന ഭൂരിപക്ഷ പ്രവചനം കൃത്യമായി. അഞ്ചു ഗ്രൂപ്പുകളാണ് പ്രവചനങ്ങളു മായി എത്തിയത്. കോൺഗ്രസിന് ലഭിക്കുന്ന സീറ്റുകൾ 95 മുതൽ 126 വരെയാണെന്ന് ഇവർ ഗണിച്ചു പറഞ്ഞു. കിട്ടിയത് 115. ആ നിലക്ക് ഇന്ത്യ ടി.വിയുടെ പ്രവചനമൊഴിെക ബാക്കിയെല്ലാം അച്ചട് ടായി. 86-92 സീറ്റാണ് ഇന്ത്യ ടി.വി പ്രവചിച്ച് തെറ്റിച്ചത്. ബി.ജെ.പിക്കാകെട്ട, 90 മുതൽ 130 സീറ്റുകൾ കിട്ടുെമന്നായിരുന്നു വിവിധ സംഘങ്ങളുടെ പ്രവചനം. കിട്ടിയതാകെട്ട 105. ജൻ കി ബാത്ത്, എ.ബി.പി ലോക്നീതി, ഇന്ത്യ ടി.വി എന്നിവയുടെ പ്രവചനം കൃത്യമായില്ല. റിപ്പബ്ലിക് ടി.വിയുടെ പ്രവചനം 90-106. ഇന്ത്യാ ടുഡേയാകെട്ട 102-120 എന്നായിരുന്നു പ്രവചിച്ചത്.
രാജസ്ഥാനിൽ പരിക്കേറ്റില്ല
എക്സിറ്റ് പോൾ ഏജൻസികളിലെ അഞ്ചിൽ നാലു ഗ്രൂപ്പുകളും രാജസ്ഥാനിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്ന് പ്രവചിച്ചിരുന്നു. 137 സീറ്റുകൾ ലഭിക്കുമെന്ന റിപ്പബ്ലിക് ടി.വിയുടെ പ്രവചനമാണ് ഭീമാബദ്ധമായത്. കിട്ടിയതാകെട്ട, 101 സീറ്റുകൾ. ഇന്ത്യ ടി.വി 100-110ഉം ജൻ കി ബാത്ത് 81-101ഉം ടൈംസ് നൗ 105ഉം പ്രവചിച്ച് യഥാർഥ സംഖ്യയുടെ അടുത്തെത്തി. ബി.ജെ.പിക്ക് കിട്ടുന്ന സീറ്റുകളുടെ കാര്യത്തിൽ അഞ്ചിൽ നാല് ഏജൻസികളും അേമ്പ പരാജയപ്പെട്ടു. 73 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഇന്ത്യാ ടുഡേ 55-72 എന്ന പൊട്ടക്കണ്ണൻ മാവിൽ എറിയുംമട്ടിലുള്ള പ്രവചനം നടത്തിയെങ്കിലും കൃത്യമായി. 60 സീറ്റ് പ്രവചിച്ച റിപ്പബ്ലിക് ടി.വി ബി.ജെ.പിയെ നിസ്സാരവത്കരിച്ച് തെറ്റിച്ചപ്പോൾ 103 സീറ്റ് കിട്ടുമെന്ന് പ്രഖ്യാപിച്ച് മഹത്ത്വവത്കരിച്ച ജൻ കി ബാത്തിനും കൈപൊള്ളി.
ശരിയായത് ഒറ്റ ഒന്നുമാത്രം
ഛത്തിസ്ഗഢിലെ കോൺഗ്രസ് വിജയം പ്രവചിച്ചത് ഇന്ത്യാ ടുഡേ മാത്രം. 55-65 സീറ്റ് എന്നായിരുന്നു പ്രവചനം. കിട്ടിയതാകെട്ട, 64 സീറ്റ്. കോൺഗ്രസ് അധികാരത്തിലെത്തുെമന്ന് പ്രവചിച്ചതിൽ ഇന്ത്യാ ടുഡേക്കൊപ്പം റിപ്പബ്ലിക് ടി.വിയുമുണ്ടായിരുന്നു. 40-50 സീറ്റെന്ന യാഥാർഥ്യവുമായി ഏറെ അകലെയായ പ്രവചനമായിരുന്നു അതെന്നു മാത്രം. 35 സീറ്റ് പ്രവചിച്ച ടൈംസ് നൗവും 32-38 സീറ്റുറപ്പിച്ച ഇന്ത്യ ടി.വിയും നിരാശപ്പെടുത്തി. ഛത്തിസ്ഗഢിൽ ബി.ജെ.പിക്ക് കിട്ടിയത് 18 സീറ്റ്. പ്രവചനക്കാർക്കെല്ലാം െതറ്റി. അൽപമെങ്കിലും അടുത്തുള്ളത് ഇന്ത്യാ ടുഡേ തന്നെ. 21-31 എന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. 46 സീറ്റായിരുന്നു ടൈംസ് നൗ പ്രവചനം. 42-50 പ്രവചിച്ചത് ഇന്ത്യ ടി.വി. പ്രവചനം അേമ്പ പാളുന്നതിന്
മികച്ച രണ്ട് ഉദാഹരണങ്ങൾ.
മിസോറമിൽ അടിമുടി പാളി
മിസോറമിൽ ടൈംസ് നൗ-സി.എൻ.എക്സും റിപ്പബ്ലിക് ടി.വി-സി വോട്ടറുമാണ് എക്സിറ്റ് പോൾ പ്രവചനവുമായെത്തിയത്. രണ്ടും പാളി. ഭരണകക്ഷിയായ കോൺഗ്രസിന് 16 സീറ്റാണ് ടൈംസ് നൗ പ്രവചിച്ചത്. റിപ്പബ്ലിക് ടി.വി 14-18. കിട്ടിയതാകെട്ട, കേവലം അഞ്ച് സീറ്റ്. മിസോ നാഷനൽ ഫ്രണ്ടിന് 18 സീറ്റ് പ്രവചിച്ച് ടൈംസ്നൗവും 16-20 സീറ്റ് പ്രവചിച്ച റിപ്പബ്ലിക് ടി.വിയും യാഥാർഥ്യത്തിന് അടുത്തുപോലും എത്തിയില്ല. 26 സീറ്റാണ് എം.എൻ.എഫിന് കിട്ടിയത്. ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന പ്രവചനവും പാളി. ഒരിടത്ത് ബി.ജെ.പി വിജയംകണ്ടു.
പരിക്കു പറ്റാതെ ഒരൊറ്റയാൾ
തെലങ്കാനയിൽ തെലങ്കാന രാഷ്ട്രസമിതിയുടെ ഭരണത്തുടർച്ച പ്രവചിച്ചത് നാല് ഏജൻസികൾ. ടി.ആർ.എസ് വിജയിച്ചത് 88 സീറ്റിൽ. ഇന്ത്യാ ടുഡേ 79-91സീറ്റുകൾ പ്രവചിച്ച് യാഥാർഥ്യവുമായി അടുത്തുനിന്നു. 48-60 സീറ്റ് കിട്ടുമെന്ന റിപ്പബ്ലിക് ടി.വി പ്രവചനമാണ് യാഥാർഥ്യത്തിൽനിന്ന് ബഹുദൂരം പിന്നിലായത്. കേവലം 18 ഇടത്തുമാത്രം വിജയിച്ച കോൺഗ്രസിനെ പ്രവചനക്കാർ പ്രചോദിപ്പിച്ചത് ചില്ലറയൊന്നുമല്ല. 59 സീറ്റുവരെ കിട്ടുമെന്ന് റിപ്പബ്ലിക് ടി.വിയും 52 എന്ന് ജൻ കി ബാത്തും 37 എന്ന് ടൈംസ് നൗവും പ്രവചിച്ചുകളഞ്ഞു. ഇന്ത്യാ ടുഡേയാകെട്ട ചുരുങ്ങിയത് 21 സീറ്റ് കോൺഗ്രസിന് കിട്ടുമെന്ന് പ്രവചിച്ചത് ഏറക്കുറെ അടുത്ത് വരുകയും ചെയ്തു.