Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎക്​സിറ്റ്​പോൾ ഫലം:...

എക്​സിറ്റ്​പോൾ ഫലം: ബി.ജെ.പി രാഷ്​ട്രീയ പകപോക്കൽ നടത്തുന്നു - അഭിഷേക്​ സിങ്​വി

text_fields
bookmark_border
എക്​സിറ്റ്​പോൾ ഫലം: ബി.ജെ.പി രാഷ്​ട്രീയ പകപോക്കൽ നടത്തുന്നു - അഭിഷേക്​ സിങ്​വി
cancel

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ പരാജയം മണത്ത ബി.ജെ.പി രാഷ്ട്രീയ പകപോക്കൽ നടത്തു ന്നുവെന്ന്​ കോൺഗ്രസ്​ വക്​താവ്​ മനു അഭിഷേക്​ സിങ്​വി. നിയമങ്ങളെയും ഭരണഘടനയെയും കാറ്റിൽ പറത്തിയാണ് മോദി ഭരണ ം.മോദി സർക്കാരി​​​െൻറ അഴിമതി വിരുദ്ധരെന്ന മുഖം മൂടി തകർന്നിരിക്കുന്നു.
ജനങ്ങൾ കാര്യങ്ങൾ മനസിലാക്കി കഴിഞ്ഞ ുവെന്ന്​ സിങ്​വി പറഞ്ഞു.

ഇതോടെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുകയാണ്​ ബി.ജെ.പി. ഏജൻസികളെ ഉപയോഗിച്ച് മോദി നടത്തുനത് ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ നടക്കാത്ത തരംതാന്ന രാഷ്ട്രീയമാണ്​. റോബർട്ട്​ വദ്രയുടെ ഓഫീസിൽ റെയ്ഡ് നടത്തി. ആവശ്യമായ രേഖകൾ ഇല്ലാതെയാണ്​ വദ്രയുടെ ഓഫീസ് അടക്കമുള്ള ഇടങ്ങളിൽ റെയ്ഡുകൾ നടത്തിയത്. മോദി സർക്കാർ നടത്തുന്നത് അധികാര ദുർവിനിയോഗമാണെന്നും സിങ്​വി ആരോപിച്ചു.

മിന്നലാക്രമണം സംബന്ധിച്ച്​ മുൻ സൈനിക മേധാവി ഹൂഡയുടെ പ്രസ്താവനയിലൂടെ സത്യം പുറത്ത് വന്നിരിക്കുന്നു. മോദി പ്രധാനമന്ത്രിയായപ്പോഴോ ബി.ജെ.പി അധികാരത്തിൽ എത്തിയപ്പോഴോ ഉണ്ടായതല്ല മിന്നലാക്രമണം. എല്ലാ കാലത്തും ഉണ്ടായിരുന്നു. മോദി സർക്കാർ അത് തരംതാഴ്ന്ന രാഷ്ട്രീയ കളിക്കായി ഉപയോഗിച്ചുവെന്നും സിങ്​വി ആരോപിച്ചു.

ബുലന്ദ്ശഹർ കലാപത്തെ സംബന്ധിച്ച്​ നിക്ഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിന് നിർദേശം നൽകേണ്ട ആളാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. കലാപത്തിനിടെ ഇൻസ്​െപക്​ടർ കൊല്ലപ്പെട്ടത്​ ആകസ്മിക സംഭവമാണെന്ന യോഗിയുടെ പ്രസ്താവന അപലപനീയമാണെന്നും മനു അഭിഷേക് സിങ്​വി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsManu Abhishek SinghviExit Poll ResultBJPBJP
News Summary - Exit poll Result: BJP try to Political revenge -singhvi -India News
Next Story