Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
nimisha priya
cancel
Homechevron_rightNewschevron_rightIndiachevron_rightനിമിഷ പ്രിയയുടെ...

നിമിഷ പ്രിയയുടെ വധശിക്ഷ: യെമൻ കോടതിയിൽ അപ്പീൽ നൽകാൻ കേന്ദ്ര സഹായം

text_fields
bookmark_border

ന്യൂഡൽഹി: യെമനിൽ വധശിക്ഷ വിധിച്ച മലയാളി യുവതി നിമിഷ ​പ്രിയയുടെ മോചനത്തിനായി​ അപ്പീൽ നൽകാൻ കേന്ദ്ര സർക്കാർ സഹായം. യെമനിലെത്തി ചർച്ച നടത്താനുള്ള സഹായവും നൽകുമെന്ന്​ കേന്ദ്രം ഡൽഹി ഹൈകോടതിയെ അറിയിച്ചു. യെമൻ സുപ്രീം കോടതിയിലാകും അപ്പീൽ നൽകുക.

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക്​ വിധിക്കപ്പെട്ട നിമിഷ പ്രിയയെ രക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജിയിലാണ്​ ഡൽഹി ഹൈകോടതിയിൽ കേന്ദ്ര സർക്കാർ നിലപാട്​ അറിയിച്ചത്​. ശരീഅ നിയമപ്രകാരം വധശിക്ഷ ഒഴിവാക്കാൻ കൊല്ലപ്പെട്ട യെമൻ പൗരന്‍റെ ആശ്രിതർക്ക്​ ദായധനം നൽകി നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ നടപടി വേണമെന്നായിരുന്നു ഹരജി.

യെമന്‍ പൗരൻ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ്​ സൻആയിലെ അപ്പീല്‍ കോടതി പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചത്​​. തുടർന്ന്​ ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് 'സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിൽ' ഡല്‍ഹി ഹൈകോടതിയിൽ ഹരജി നൽകി.

അഡ്വ. സുഭാഷ്​ ചന്ദ്രൻ മുഖേന സമർപ്പിച്ച നിമിഷ പ്രിയക്കായുള്ള ഹരജി അടിയന്തിരമായി പരിഗണിക്കാൻ ഡൽഹി ഹൈകോടതി ആക്ടിങ്​ ചീഫ്​ ജസ്റ്റിസ് നിർദേശം നൽകയതിനെ തുടർന്നാണ് കഴിഞ്ഞ​ തിങ്കളാഴ്​ച തന്നെ കേട്ടത്​. ഏത്​ അർഥത്തിലുള്ള സഹായമാണ്​ വേണ്ടതെന്ന്​ ഡൽഹി ഹൈകോടതി അഭിഭാഷകനോട്​ ചോദിച്ചിരുന്നു.

അപ്പീൽ നൽകാനും ദായധനം നൽകി മോചനത്തിനുള്ള ചർച്ച നടത്താനും എംബസി വഴിയൊരുക്കണമെന്നാണ്​ അഡ്വ. സുഭാഷ്​ ചന്ദ്രൻ ആവശ്യപ്പെട്ടത്​. ഇതുവരെ കേസ്​ നടത്തിയത്​ ഇന്ത്യൻ എംബസി തന്നെയാ​യിരുന്നുവെന്നും എന്നാൽ, വധശിക്ഷ വിധിച്ചതിൽ പിന്നെ സുപ്രീം ജുഡീഷ്യൽ കൗൺസിലിലിൽ അപ്പീൽ ഫയൽ ചെയ്തിട്ടില്ലെന്നും​ അഭിഭാഷകൻ ബോധിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nimisha Priya Case
News Summary - Execution of Nimisha Priya: Central assistance to appeal in Yemeni court
Next Story