Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരുണാചലിൽ കടന്നുകയറി...

അരുണാചലിൽ കടന്നുകയറി ഗ്രാമം നിർമിച്ച്​ ചൈന; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്​

text_fields
bookmark_border
Exclusive: China Has Built Village Images
cancel

ഡൽഹി: അരുണാചൽ പ്രദേശിൽ അതിർത്തി ലംഘിച്ച്​ ഗ്രാമം നിർമിച്ച്​ ചൈന. 101 ഓളം വീടുകൾ ഉൾക്കൊള്ളുന്ന പുതിയ ഗ്രാമമാണ്​ ചൈന നിർമിച്ചിരിക്കുന്നത്​. എൻ‌ഡി‌ടി‌വിയാണ്​ ഉപഗ്രഹ ചിത്രങ്ങൾ ഉൾ​െപ്പടുന്ന വാർത്ത പുറത്തുവിട്ടത്​. 2020 നവംബർ ഒന്നിനുള്ള ചിത്രങ്ങളാണ്​ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്​. യഥാർഥ അതിർത്തിയിൽനിന്ന്​ ഇന്ത്യൻ പ്രദേശത്തിനകത്തേക്ക്​ ഏകദേശം 4.5 കിലോമീറ്റർ കയറിയുള്ള നിർമാണം ആശങ്കാജനകമാണെന്ന്​ പ്രതിരോധ വിദഗ്​ധർ പറഞ്ഞു.


സാരിചു നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഗ്രാമം അപ്പർ സുബാൻസിരി ജില്ലയിലാണ്. ഇന്ത്യയും ചൈനയും ഏറെക്കാലമായി അവകാശവാദമുന്നയിക്കുന്ന പ്രദേശമാണിത്​. ലഡാക്കിലെ പടിഞ്ഞാറൻ ഹിമാലയത്തിൽ നിന്ന്​ ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള പ്രദേശത്ത്​ ഇന്ത്യ-ചൈനീസ് സൈനികർ തമ്മിൽ പല രക്​തരൂക്ഷിത യുദ്ധങ്ങളും നടന്നിട്ടുണ്ട്​. കഴിഞ്ഞ വർഷം ജൂണിൽ ഗാൽവാൻ താഴ്‌വരയിൽൈചെനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. നിലവിൽ പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ ചിത്രം 2020 നവംബർ ഒന്നിനുള്ളതാണ്​. ഒരു വർഷം ദൈർഘ്യമുള്ള ചിത്രത്തിൽ നിർമാണ പ്രവർത്തനങ്ങളൊന്നും കാണുന്നില്ലെന്നതും ശ്രദ്ധേയമാണ്​.


ഉപഗ്രഹ ചിത്രങ്ങളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളിപ്പറഞ്ഞിട്ടില്ല. ഇന്ത്യയുമായുള്ള അതിർത്തി പ്രദേശങ്ങളിൽ ചൈന നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായി അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ തങ്ങൾ കണ്ടതായും നിരവധി വർഷങ്ങളായി ചൈന ഇത്തരം അടിസ്ഥാന സൗകര്യ വികസനം അതിർത്തിയിൽ നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യൻ സർക്കാർ നേരത്തേ പറഞ്ഞിരുന്നു. റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണം ഉൾപ്പെടെയുള്ള അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ നമ്മുടെ സർക്കാരും ശക്തമാക്കിയിട്ടുണ്ട്. ഇത് അതിർത്തിയിലെ പ്രാദേശിക ജനങ്ങൾക്ക് ആവശ്യമായ കണക്റ്റിവിറ്റി നൽകിയിട്ടുണ്ട്.


'കുറച്ചുകാലമായി ഇന്ത്യ അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും സൈനിക വിന്യാസം ശക്തമാക്കുകയും ചെയ്യുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്ക് മൂലകാരണമാണെന്നാണ്'​ ചൈനീസ്​ ആരോപണം. എന്നാൽ പുതിയ ചൈനീസ് ഗ്രാമത്തിന് സമീപത്തായി ഇന്ത്യൻ റോഡി​േന്‍റയോ അടിസ്ഥാന സൗകര്യ വികസനത്തിന്‍റെയോ അടയാളങ്ങളൊന്നുമില്ല.

2020 നവംബറിൽ ഉപഗ്രഹ ചിത്രം പുറത്തുവന്നപ്പോൾ അരുണാചൽ പ്രദേശിൽ നിന്നുള്ള ബിജെപി എം.പി തപിർ ഗാവോ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് ലോക്സഭയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രത്യേകിച്ചും അപ്പർ സുബാൻസിരി ജില്ലയിൽ നടക്കുന്ന കയ്യേറ്റങ്ങളെകുറിച്ച്​. പുതിയ ഡബിൾ ലെയ്ൻ റോഡിന്‍റെ നിർമാണം പ്രദേശത്ത്​ നടക്കുന്നതായും എം.പി സ്​ഥിരീകരിച്ചിട്ടുണ്ട്​. നദിക്കരയിലുള്ള പാത പിന്തുടരുകയാണെങ്കിൽ ചൈന സുബാൻസിരി ജില്ലയ്ക്കുള്ളിൽ 60-70 കിലോമീറ്ററിലധികം പ്രവേശിച്ചതായും സൂചനയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arunachalSatellite Imageschina
Next Story